ദിലീപ് നിരപരാധിയെന്ന് ഗണേഷ് കുമാര്‍; ആപത്ത് വരുമ്പോള്‍ ഇട്ടിട്ട് പോകുന്നയാളല്ല താനെന്നും എംഎല്‍എ

ദിലീപ് നിരപരാധിയെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. ദിലീപിന്റെ ജയില്‍വാസത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ പല രീതിയില്‍ ന്യായീകരിക്കാനും എംഎല്‍എ മറന്നില്ല.

ദിലീപിനെതിരെ പൊലീസ് കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആപത്ത് വരുമ്പോള്‍ ഇട്ടിട്ട് പോകുന്നയാളല്ല താന്‍. ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും താന്‍ ഓടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുകേഷ് എംഎല്‍എ, ഇന്നസെന്റ് എംപി എന്നിവര്‍ക്കൊപ്പം ഗണേഷ് കുമാറും മാധ്യമങ്ങളെ വിമര്‍ശിച്ച് ദിലീപിനൊപ്പം നിലകൊണ്ടിരുന്നു. എന്നാല്‍ പിന്നീട് അക്രമത്തിനിരയായ നടിക്കുവേണ്ടി ഇന്നസെന്റിന് അദ്ദേഹം അയച്ച കത്ത് പുറത്താവുകയും ചെയ്തു. ജൂലൈ ആദ്യവാരമാണ് ഗണേഷ് ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഇന്നത്തെ അഭിപ്രായം നിലപാടില്‍നിന്നുള്ള മലക്കം മറിച്ചിലായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്നസെന്റിന് ഗണേഷ് അയച്ച കത്തിന്റെ പൂര്‍ണ രൂപം താഴെ വായിക്കാം.

DONT MISS
Top