അമിത് ഷാ കളം മാറ്റി; ഇത്തവണ വാമനജയന്തിയല്ല, ഓണാശംസകള്‍!

അമിത് ആശംസിച്ച വാമന ജയന്തിയും ഓണവും

ഇന്നവണ അമിത് ഷായ്ക്കും കൂട്ടര്‍ക്കും വാമന ജയന്തിയല്ല, ഓണമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അമിത് മലയാളികള്‍ക്ക് ആശംസിച്ചത് വാമന ജയന്തി. എന്നാല്‍ മലയാളികളുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തില്‍ മനം നൊന്താണ് അമിത് ഇത്തവണ കളം മാറ്റി ഓണം ആശംസിച്ചാല്‍ മതി എന്ന് തീരുമാനിച്ചത്.

കഴിഞ്ഞതിന്റെ മുന്‍ കൊല്ലങ്ങളില്‍ ദേശീയ ബിജെപിയുടെ എല്ലാമെല്ലാമായ അമിതിന് യാതൊരു സംശയവും ഇല്ലായിരുന്നു. എല്ലാ കൊല്ലവും ഓണമാണ് അമിത് നേര്‍ന്നതു. എന്നാല്‍ കഴിഞ്ഞ കൊല്ലത്തെ ചുമ്മാ ഒരു വാനമ ജയന്തി ആഘോഷം അമിതിനെ ചില്ലറയൊന്നുമല്ല തെറികേള്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ അതുപോല പ്രതിഷേധമാണ് ഉയര്‍ന്നത്.

എന്നാല്‍ അമിത് വെറുതെ ഒന്ന് വാമന ജയന്തി നേര്‍ന്നതിന് ന്യായീകരണം നിരത്തേണ്ടിവന്നത് സംസ്ഥാന നേതാക്കളാണ്. ബിജെപി നേതാവ് ശശികല ടീച്ചറും കൂട്ടരും അമിത് പറഞ്ഞതില്‍ പാറപോലെ ഉറച്ചുനിന്നു. എന്നാല്‍ ഇത്തവണ മലയാളികളുടെ പ്രതിഷേധം ബിജെപി നേരിടേണ്ടിവരില്ല, ഇന്ന് ഓണമാണെന്ന് അവര്‍ മനസിലാക്കിക്കഴിഞ്ഞു.
അമിത് കഴിഞ്ഞ വര്‍ഷം നേര്‍ന്നത് താഴെ കാണാം.


ഇത്തവണ നേര്‍ന്നത് ഇങ്ങനെ


കഴിഞ്ഞതിന്റെ മുന്‍ വര്‍ഷങ്ങളില്‍ ഷായ്ക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. ഓണാശംസകള്‍ തന്നെയാണ് അന്നും നേര്‍ന്നത്.

DONT MISS
Top