ഗണേശ ചതുര്‍ത്ഥിയെ വരവേല്‍ക്കാനൊരുങ്ങി ഹൈദരാബാദ് നഗരം

ഗണേഷ് ചതുര്‍ത്ഥി പ്രതീകാത്മക ചിത്രം

ഹൈദരാബാദ് : ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹൈദരാബാദ്. 11 ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കുവേണ്ടി 5 കോടി രൂപയാണ് മുനിസിപ്പാലിറ്റി ചിലവഴിച്ചത്. ആഘോഷങ്ങളുടെ നല്ല രീതിയിലുള്ള നടത്തിപ്പിനുവേണ്ടി 165 ടീമിനെയും മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്.

പുതുതായി 33,000 സ്റ്റ്രീറ്റ് ലൈറ്റും, 236 പുതിയ വാഹനങ്ങളും ഇതിനായി അനുവധിച്ചു. നിമജ്ജന കര്‍മ്മങ്ങള്‍ നടക്കുന്ന 25 തടാകത്തിലും പ്രത്യോകം ക്രയിനുകള്‍ അനുവദിച്ചിട്ടുണ്ട്.

സെപ്തംബര്‍ അഞ്ചിനാണ് അവസാനമായി നിമജ്ജന കര്‍മ്മങ്ങള്‍ നടക്കുന്നത്. രാവിലെ ആറു മണി മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക. ഈ ദിവസം ഗവണ്‍മെന്റ് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

DONT MISS
Top