ചില ഫോട്ടോകളെ ആധാരമാക്കി ഞാന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി നര്‍ഗീസ് ഫക്രി

നര്‍ഗീസ് ഫക്രി

ബോളിവുഡ് നടി നര്‍ഗീസ് ഫക്രി ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുരറത്തുവിട്ടിരുന്നു. വിമാനത്താവളത്തില്‍ നില്‍ക്കുന്ന നടിയുടെ ഫോട്ടോ ചില പാപ്പരാസികള്‍ പുറത്തുവിട്ടതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.

വിവാഹിതയല്ലാത്ത നടി ഗര്‍ഭിണിയാണെന്നും അതിനാലാണ് സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നിങ്ങനെയുള്ള ഗോസിപ്പുകളായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ ചില ഫോട്ടോകളെ ആധാരമാക്കി താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ക്കെതിരെ നടി തന്നെ രംഗത്തെത്തുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രതരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടി ട്വീറ്റ് ചെയ്തു.

ഉദയ് ചോപ്രയുമായി പ്രണയത്തിലായതോടെയാണ് നടി സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുന്നത്. ഇതിനിടെ ഇരുവരുടെയും പ്രണയബന്ധം വഷളാകുകയും ചെയ്തിരുന്നു.

ഗര്‍ഭിണിയാണെന്ന രീതിയില്‍ പ്രചരിച്ച ചിത്രം

DONT MISS
Top