ഗുജറാത്തില്‍ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക ശക്തമായ കാറ്റില്‍ തകര്‍ന്നു

വഡോദര :  ഗുജറാത്തില്‍ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും വലിയ പതാക ശക്തമായ കാറ്റില്‍ തകര്‍ന്നു. 67 മീറ്റര്‍ ഉയരമുള്ള പതാക ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഉയര്‍ത്തിയത്.

പതാക തകര്‍ന്നതിന്റെ വിവരങ്ങള്‍ ലഭിച്ചയുടന്‍ വഡോദര മുനിസിപ്പല്‍ അധികൃതര്‍, പൊലീസ് കമ്മീഷ്ണര്‍ വിനോദ് റാവു, അഗ്നിശമന സേനാ വിഭാഗം തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കൂടാതെ പതാകയുടെ നശിച്ചഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കാനായി തയ്യല്‍ക്കാരനെയും സ്ഥലത്തെത്തിച്ചിരുന്നു.

ഇന്ത്യന്‍ പതാകാ നിയമപ്രകാരം കേടുപാടുകള്‍ സംഭവിച്ച പതാകകള്‍ കത്തിച്ചുകളയുകയോ, വേറെ ഏതെങ്കിലും വിധത്തില്‍ നശിപ്പിച്ചു കളയുകയോ വേണം.കേടുപാടുപറ്റിയ പതാക കത്തിച്ചുകളയാനായി അഗ്നിശമനാ വിഭാഗത്തിന് നല്‍കിയതായി മുന്‍സിപ്പല്‍ അധികൃതര്‍പറഞ്ഞു. കൂടാതെ പുതിയ പതാക ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതായും അവര്‍ പറഞ്ഞു.

DONT MISS
Top