തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തം; നാട്ടുകാരും അഗ്നിശമന സേനയും തീ അണച്ചു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം. രാവിലെ ഒന്‍പത് മണിയോടെയാണ് കിഴക്കേക്കോട്ടയിലെ കരിമ്പനക്കല്‍ ആര്‍ക്കേഡില്‍ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.

നാല് നിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഹിന്ദ് ടിവിയുടെയും എസിവിയുടെയും ഓഫീസുകള്‍ക്ക് നാശനഷ്ടമുണ്ടായി. എസിവിയുടെ സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടിത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

DONT MISS
Top