തമിഴ്‌നാട്ടില്‍ ‘ബ്ലൂ വെയില്‍’ ആത്മഹത്യ; പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കി

വിഘ്‌നേഷ്

ചെന്നൈ: ബ്ലൂ വെയില്‍ ചലഞ്ച് കളിച്ച വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തു. മധുരൈയിലാണ് സംഭവം. പത്തൊമ്പതുകാരനായ വിഘ്‌നേഷാണ് ബുധനാഴ്ച തൂങ്ങി മരിച്ചത്. മധുരൈ മന്നാര്‍ കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വിഘ്‌നേഷ്.

വിഘ്‌നേഷിന്റെ കൈയില്‍ ബ്ലേഡ് ഉപയോഗിച്ച് വരച്ച ചിത്രം

ഇന്നലെ വൈകീട്ട് 4.15 ഓടെയാണ് വിഘ്‌നേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഘ്‌നേഷിന്റെ ഇടത് കൈയില്‍ ബ്ലേഡ് ഉപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രം വരച്ചിട്ടുണ്ട്. കൂടാതെ കൈയില്‍ ബ്ലൂ വെയില്‍ എന്ന് എഴുതിയിട്ടുമുണ്ട്. മുറിയില്‍ നിന്നും ഒരു കുറിപ്പ് ലഭിച്ചതായും പൊലീസ് അറിയിച്ചു. ബ്ലൂ വെയില്‍ വെറുമൊരു കളിയല്ലെന്നും അപകടകാരിയാണെന്നുമാണ് കുറിപ്പില്‍ വിഘ്‌നേഷ് എഴുതിയിരിക്കുന്നത്. ഒരിക്കല്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പിലുണ്ടെന്നും പൊലീസ് അറിയിച്ചു.

സുഹൃത്തുക്കളും വിഘ്‌നേഷ് ബ്ലൂ വെയില്‍ കളിച്ചിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫോണിലല്‍ ഇതിനായി ആപ്ലിക്കേഷനുകളൊന്നും ഉണ്ടായിരുന്നില്ല. വിഘ്‌നേഷിന് പലപ്പോഴും കോളുകളും മെസേജുകളും മറ്റും വന്നിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

DONT MISS
Top