ഹണിപ്രീതിനെ ഗുര്‍മീത് ലൈംഗീകമായി ചൂഷണം ചെയ്തു; ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധം, ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭര്‍ത്താവ് രംഗത്ത്

ഗുര്‍മീതും ഹണിപ്രീതും

ദില്ലി : ദേരാ സച്ചാ സൗദായുടെ പുതിയ നേതാവായി പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ് ഗുര്‍മീത് രാം റഹിമിന്റെ വളര്‍ത്തുമകളായ ഹണിപ്രീത്. റാം റഹിം സിംഗ് ജയിലിലായതോടെ ഇനി ദേരാ സച്ചായെ നയിക്കാന്‍ ഹണിപ്രീത് വരുമോ എന്ന് ഉറ്റുനോക്കുകയാണ് ഭക്തര്‍.  ഇതിനിടെ ഹണിപ്രീതിനെതിരെ ഗുരുതര ആരോപണങ്ങളുമായി  മുന്‍ ഭര്‍ത്താവ് രംഗത്തെത്തി.

പ്രിയങ്ക തനേജ എന്നാണ് ബാബയുടെ ഏഞ്ചലായ, 42 കാരിയായ ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര്. 1999 ല്‍ ഗുര്‍മീത് ഭക്തനായ വിശ്വാസ് ഗുപ്ത എന്ന ബിസിനസ്സുകാരനെ പ്രിയങ്ക വിവാഹം കഴിച്ചു. ഇതേതുടര്‍ന്നാണ് പ്രിയങ്കയും ഗുര്‍മീതിന്റെ ഭക്തയാകുന്നത്.

എന്നാല്‍ ഈ ബന്ധം വളരെ പെട്ടെന്നുതന്നെ, ഗുരു ശിഷ്യ തലത്തില്‍ നിന്നും പ്രണയത്തിലേക്ക് വളരുകയായിരുന്നെന്ന് വിശ്വാസ് ഗുപ്ത പറയുന്നു. ഇരുവരും തമ്മില്‍ അരുതാത്ത നിലയില്‍ പല തവണ താന്‍ കണ്ടു. ഭാര്യ ഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും ഇടപെട്ടിരുന്നതെന്നും വിശ്വാസ് ഗുപ്ത പറഞ്ഞു.

2011 ല്‍ വിശ്വാസ് ഗുപ്ത, ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നും, ഗുര്‍മീത് ഹണിപ്രീതിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ച് കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ കോടതിയ്ക്ക് പുറത്ത് പ്രശ്‌നം തീര്‍ത്ത് വിശ്വാസ് ഗുപ്ത ഹണിപ്രീതില്‍ നിന്നും വിവാഹമോചനം നേടുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഹണിപ്രീത് ഇന്‍സാനെ ഗുര്‍മീത് റാം റഹിം തന്റെ വളര്‍ത്തുമകളായി പ്രഖ്യാപിക്കുന്നത്. ഇതോടെ ഹണിപ്രീത് ദേരാ സച്ചാ സൗദയിലെ പ്രധാനികളിലൊരാളായി മാറിയെന്നും വിശ്വാസ് ഗുപ്ത ആരോപിക്കുന്നു.

ഹണിപ്രീത് സിനിമാ ചിത്രീകരണത്തിനിടെ

ഹണിപ്രീത് റാം റഹിമിനെ നായകനാക്കി എംഎസ് ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്ന സിനിമ സംവിധാനം ചെയ്തു. ബാബയെ നായകനാക്കി ചെയ്ത എംഎസ്ജി ഹിന്ദ് കാ നപക് കോ ജവാബ് എന്ന സിനിമയില്‍ 21 റോളുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സംവിധാനവും, അഭിനയവും, എഡിറ്റിഗും മാത്രമല്ല സിനിമയുടെ സകലമേഖലകളിലും ഹണിപ്രീത് കൈവെച്ചിരുന്നു. എന്നാല്‍ സിനിമയെപ്പറ്റി ഹണിപ്രീത് യാതൊരു പഠനങ്ങളും നടത്തിയിട്ടില്ലെന്ന് വിശ്വാസ് ഗുപ്ത പറഞ്ഞു.

ഹണിപ്രീതിന്റെ സൗന്ദര്യത്തില്‍ മയങ്ങിയ ഗുര്‍മീത്, അവരെ ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു. ഗുര്‍മീതിന്റെ ഭീഷണിയെത്തുടര്‍ന്ന് താന്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയാണെന്നും വിശ്വാസ് ഗുപ്ത പറഞ്ഞു. പഞ്ച്കുളയിലെ കോടതി മുറ്റത്തുനിന്നും ഗുര്‍മീതിനേയും കൊണ്ട് പറന്നു പൊങ്ങിയ ഹെലികോപ്റ്ററില്‍ ഹണിപ്രീതിനെ കണ്ടതോടെയാണ് അവരെപ്പറ്റിയുള്ള ചര്‍ച്ചകളും ആരംഭിച്ചത്.

DONT MISS
Top