തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളെ കാണാന്‍ ഇന്ന് ദില്ലിക്ക്

ഫയല്‍ ചിത്രം

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളെ കാണാന്‍ ഇന്ന് ദില്ലിക്ക് പോകും. പാര്‍ട്ടിയില്‍ അധികാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

പാര്‍ട്ടിയിലെ മാറിയ സാഹചര്യങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തുക ലക്ഷ്്‌യമിട്ടാണ് ഇപിഎസും ഒപിഎസും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില തങ്ങള്‍ക്കു തന്നെ നല്‍കണമെന്ന അപേക്ഷയും ഇരുവരും സമര്‍പ്പിക്കും.

അതിനിടെ നിയമസഭ വിളിച്ചു കൂട്ടുന്നതില്‍ പളനിസാമി – പനീര്‍ശെല്‍വം വിഭാഗം പരാജയപ്പെട്ടാല്‍ രാഷ്ട്രപതിയെ കാണുമെന്ന് ദിനകര പക്ഷം അറിയിച്ചു. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുന്നതിന് ഉടന്‍ ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം യോഗത്തില്‍ തീരുമാനിച്ചു. ടി ടി വി ദിനകരനെ ഓഗസ്റ്റ് പത്തിന് ചേര്‍ന്ന യോഗത്തില്‍ തന്നെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പളനിസാമി പറഞ്ഞു.

DONT MISS
Top