സിയാച്ചിനില്‍ മണ്ണിടിച്ചിലില്‍ മരിച്ച സുധീഷിന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയില്ല: സര്‍ക്കാരിന് എതിരെ പരാതിയുമായി കുടുംബം

സുധീഷിന്റെ പിതാവ്‌

കൊല്ലം: സിയാച്ചിനില്‍ മണ്ണിടിച്ചിലില്‍ മരിച്ച ജവാന്‍ സുധീഷിന്റെ കുടുംബം സംസ്ഥാന സര്‍ക്കാരിന് എതിരെ പരാതിയുമായി രംഗത്ത്. ഒന്നരവര്‍ഷത്തിനിപ്പുറവും സുധീഷിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാരിന് പരാതി നല്‍കിയിട്ടും മറുപടി പോലും നല്‍കാന്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.

സിയാച്ചിന്‍ മലനിരകളില്‍ കാവല്‍നില്‍ക്കവെ 2016 ഫെബ്രുവരി 2നാണ് ലാന്‍സ് നായിക് ബി സുധീഷ് കൊല്ലപ്പെടുന്നത്. മണ്ണിടിച്ചിലില്‍ സുധീഷും നായിക് ഹനുമന്തപ്പയും അകപ്പെടുകയായിരുന്നു. രാജ്യത്തൊട്ടാകെ ചര്‍ച്ചയായ സംഭവത്തിലാണ് സര്‍ക്കാര്‍ അവഗണന കാണിക്കുന്നത്.

സുധീഷിന്റെ ഭാര്യ സാലുമോള്‍ക്ക് ജോലി നല്‍കുമെന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യപിച്ചിരുന്നതാണ്.എന്നാല്‍ ഒന്നരവര്‍ഷത്തിനിപ്പുറവും ഇത് നടപ്പായില്ല. 2016 നവംബര്‍ മുതല്‍ മൂന്നിലധികം പരാതികളാണ് സുധീഷിന്റെ കുടുംബം സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും സമര്‍പ്പിച്ചത്. എന്നാല്‍ ഇതിലൊന്നും മറുപടി പോലും ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
.

DONT MISS
Top