മൂന്നാം ഏകദിനം ഇന്ന്; പരമ്പര വിജയം തേടി ഇന്ത്യ, തിരിച്ചുവരാന്‍ ശ്രീലങ്ക

വിരാട് കോഹ്‌ലിയും ചമര കപ്പുഗേദരയും

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. പല്ലെക്കലെ അന്താരാഷ്ട്ര  സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം പരമ്പര കൈവിടാതിരിക്കാന്‍ ലങ്കയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്.

ആദ്യ ഏകദിനം ഒമ്പത് വിക്കറ്റിന് ആധികാരികമായി ജയിച്ച ഇന്ത്യ രണ്ടാം ഏകദിനത്തില്‍ അല്‍പ്പം പതറിയെങ്കിലും മൂന്ന് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. 231 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റിന് 132 എന്ന നിലയില്‍ തകര്‍ന്നെങ്കിലും, ധോണി-ഭുവനേശ്വര്‍ സഖ്യം നേടിയ 100 റണ്‍സിന്റെ പിന്‍ബലത്തില്‍ വിജയം കൈക്കലാക്കുകയായിരുന്നു. ഭുവനേശ്വര്‍ ഏകദിനത്തിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടി.

ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ലെന്നാണ് സൂചന. അതേസമയം ബാറ്റിംഗ് ഓര്‍ഡറിലെ പരീക്ഷണങ്ങള്‍ തുടര്‍ന്നേക്കും. നാകന്‍ കോഹ്‌ലി അഞ്ചാം നമ്പറിലേക്ക് ഇറങ്ങുമ്പോള്‍, കെഎല്‍ രാഹുലിനും, കേദാര്‍ ജാദവിനും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയേക്കും.

അതേസമയം ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ആദ്യ രണ്ടു ഏകദിനങ്ങളും പരാജയപ്പെട്ട ലങ്കയ്ക്ക് അഞ്ച് മല്‍സര പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ന് വിജയം അത്യാവശ്യമാണ്. കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപ്റ്റന്‍ ഉപുല്‍ തരംഗയ്ക്ക് രണ്ടു മല്‍സരങ്ങളില്‍ വിലക്കുള്ളതിനാല്‍ താല്‍ക്കാലിക ക്യാപ്ടന്‍ ചമര കപ്പുഗേദരയുടെ നായകത്വത്തിലാണ് ലങ്ക ഇറങ്ങുന്നത്.

കഴിഞ്ഞ മല്‍സരത്തില്‍ ആറ് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത യുവ സ്പിന്നര്‍ സ്പിന്നര്‍ അകില ധനഞ്ജയയുടെ ഫോമിലാണ് ലങ്കയുടെ പ്രതീക്ഷ. സസ്‌പെന്‍ഷനിലായ ഉപുല്‍ തരംഗയ്ക്ക് പകരം ദിനേഷ് ചന്ദിമാലും, പരുക്കേറ്റ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകെയ്ക്ക് പകരം ലാഹിരു തിരിമന്നെയും കളിക്കും.

DONT MISS
Top