കാബൂളിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 30 ആയി

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. സ്‌ഫോടനത്തില്‍ 50 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഖ്വാല നജറയിലെ ഇമാം സമാന്‍ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കെത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പള്ളിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ മൂന്നു ഭീകരര്‍ പള്ളിയുടെ ഉള്ളിലേയ്ക്ക് പ്രവേശിച്ച് വെടിയുതിര്‍ത്തു. തുടര്‍ന്ന് പൊലീസും തിരിച്ച് വെടിവെച്ചു. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ കാത്തിരിക്കുമ്പോള്‍ ഗെയ്റ്റിലെത്തിയ ചാവേറുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ഇവരെ കൊലപ്പെടുത്തിയശേഷം പള്ളിയിലേക്ക് കയറുകയുമായിരുന്നു.

പള്ളിയില്‍ കുടുങ്ങിപ്പോയ നൂറിലേറെ വിശ്വാസികളെ പൊലീസ് രക്ഷപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

DONT MISS
Top