രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍

പേരറിവാളന്‍

ദില്ലി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് തമിഴ്‌നാട് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. അമ്മ അര്‍പുത അമ്മാളിന്റെ അപേക്ഷയില്‍ ഒരുമാസത്തെ പരോളാണ് പേരറിവാളന് അനുവദിച്ചിരിക്കുന്നത്. രോഗബാധിതനായ അച്ഛന്റെ ചികിത്സയ്ക്കാണ് പരോള്‍. 26 വര്‍ഷത്തിനിടെ ആദ്യമായാണ് പേരറിവാളന് പരോള്‍ ലഭിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് പേരറിവാളന്‍.

രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പേരറിവാളന്‍ അറസ്റ്റിലായിരുന്നു. തുടര്‍ച്ചയായി 26 വര്‍ഷമാണ് പേരറിവാളന്‍ ജയിലില്‍ കഴിഞ്ഞത്.


മകന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ അര്‍പ്പുത അമ്മാള്‍ നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. അടുത്തിടെ രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള യാതൊരു തീരുമാനവും ഇല്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ഹര്‍ജയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ച നിലപാട്.

DONT MISS
Top