‘ഇന്ത്യയിലെ പന്നികള്‍ ജീവിക്കുന്നിടത്ത് പോയി ജീവിക്കൂ’: ട്രംപിനെ വിമര്‍ശിച്ച് ലേഖനമെഴുതിയ ഇന്ത്യക്കാരനെ അധിക്ഷേപിച്ച് ട്രംപ് ആരാധിക

രവീണ്‍ ഗാന്ധി

വാഷിംങ്ടണ്‍: ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ലേഖനമെഴുതിയ ഇന്ത്യന്‍ വംശജന് ട്രംപ് ആരാധികയുടെ വംശീയാധിക്ഷേപം. ചിക്കാഗോ കമ്പനി ചീഫ് എക്‌സിക്യൂട്ടീവായ രവീണ്‍ ഗാന്ധിയെയാണ് ട്രംപ് അനുകൂലിയായ സ്ത്രീ ഫോണ്‍ വിളിച്ച് അധിക്ഷേപിച്ച് സംസാരിച്ചത്.

വിര്‍ജീനിയയിലെ സംഘര്‍ഷങ്ങളോട് ട്രംപ് പ്രതികരിച്ച രീതിയെ വിമര്‍ശിച്ച് സിഎന്‍ബിസിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ രവീണ്‍ എഴുതിയ ലേഖനമാണ്‌ ട്രംപ് ആരാധികയെ പ്രകോപ്പിച്ചത്. ‘ട്രംപ് വിമര്‍ശന ലേഖനവുമായി ഇന്ത്യയില്‍ എവിടെയാണോ പന്നികള്‍ ജീവിക്കുന്നത് അവിടേക്ക് പോകാനാണ് രവീണിനെ ഫോണില്‍ വിളിച്ച സ്ത്രീ ആവശ്യപ്പെട്ടത്.

വിര്‍ജീനിയയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് വംശീയതയെയും മതഭ്രാന്തിനെയും എതിര്‍ക്കുന്നുവെന്ന് സൂചിപ്പിച്ച് ട്രംപ് പുറത്തിറക്കിയ പ്രസ്താവന വെള്ളക്കാരന്റെ അപ്രമാധിത്വത്തെയും നാസി ആശയങ്ങളെയും പിന്തുണച്ചു കൊണ്ടുള്ള കപട തന്ത്രമായിരുന്നുവെന്നാണ് രവീണ്‍ ഗാന്ധി വിമര്‍ശിച്ചത്. എതിര്‍പ്പുകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് രവീണിന് ട്രംപ് ആരാധികയുടെ ഫോണ്‍ സന്ദേശം ലഭിച്ചത്.

ഫോണ്‍ വിളിച്ച സ്ത്രീ അക്രമാസക്തയെന്നപോലെയാണ് സംസാരിച്ചത്. ‘നിങ്ങള്‍ നിങ്ങളുടെ വാദങ്ങളുമായി ഇന്ത്യയിലേക്ക് പോവുകയെന്നാണ് സ്ത്രീ ആവശ്യപ്പെട്ടത. ട്രംപിനെക്കുറിച്ചും ഈ രാജ്യത്തെക്കുറിച്ചും ഞങ്ങളോട് പറയേണ്ട കാര്യമില്ല. ട്രംപ് വിമര്‍ശന ലേഖവുമായി ഇന്ത്യയില്‍ എവിടെയാണോ പന്നികള്‍ ജീവിക്കുന്നത് അവിടേക്ക് പോവുകയെന്നും ഫോണ്‍ വിളിച്ച സ്ത്രീ പറഞ്ഞു.

ഒന്നര മിനുട്ടോളമാണ് ഫോണ്‍ വിളിച്ച സ്ത്രീ സംസാരിച്ചത്. ഈ സമയമത്രയും അവര്‍ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. സിഖ് വംശജരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും അവര്‍ അധിക്ഷേപം നടത്തിയെന്ന് രവീണ്‍ പറഞ്ഞു. ലേഖനത്തിന്റെ പേരില്‍ പലയിടത്തുനിന്നും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്നെങ്കിലും ഒരേ കാര്യം ആവര്‍ത്തിച്ചു കേട്ടതോടെ ആദ്യമുണ്ടായ ഞെട്ടല്‍ മാറിയെന്ന് രവീണ്‍ പറയുന്നു.

DONT MISS
Top