മുത്തലാഖ് വിഷയത്തില്‍ അഭിപ്രായം അറിയാന്‍ അലിഗഡ് സര്‍വകലാശാലയിലെത്തി, ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി മാധ്യമപ്രവര്‍ത്തക( വീഡിയോ)


സര്‍വകലാശാലയിലെത്തിയ ഇല്‍മഹസന്‍

അലിഗഡ്: മുത്തലാഖ് വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച . മുത്തലാഖ് അസാധുവും, നിയമവിരുദ്ധവുമാണെന്ന സുപ്രിംകോടതി വിധിയെ സംബന്ധിച്ച് അഭിപ്രായം അറിയാന്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെത്തിയ ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ ഇല്‍മ ഹസനു നേരെയാണ് കൈയ്യേറ്റ ശ്രമമുണ്ടായത്.

മുത്തലാഖിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതി നടത്തിയ വിധിയെ സംബന്ധിച്ച് സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ അഭിപ്രായം അറിയാനെത്തിയ മാധ്യമപ്രവര്‍ത്തകയെ കുറച്ചാളുകള്‍ വന്ന് തടയുകയും, ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അത് അനുസരിക്കാതെ സംസാരിച്ചുകൊണ്ടിരുന്ന ഇല്‍മയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മോശം വാക്കുകള്‍ പറഞ്ഞ് അപമാനിയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

കാമ്പസിലെ തന്നെ വിദ്യാര്‍ത്ഥികളാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കൈയ്യേറ്റത്തിന് മുതിര്‍ന്നത്. പിന്നീട് മാധ്യമപ്രവര്‍ത്തകയെ അപമാനിയ്ക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തിയില്‍ ഖേദം രേഖപ്പെടുത്തി സര്‍വകലാശാലയിലെ തന്നെ ചരിത്രാധ്യപകന്‍ മുന്നോട്ട് വന്നിരുന്നു.

ആള്‍ക്കൂട്ടത്തോട് താന്‍ ബന്ധപ്പെട്ടവരുടെ അനുവാദത്തോടുകൂടിയാണ് കാമ്പസില്‍ കയറിയതെന്നും ഇത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഇല്‍മ പറയുന്നുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകയെ നിര്‍ദാക്ഷണ്യം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

ഇല്‍മയുടെ ധൈര്യവും ആത്മവിശ്വാസവും മൂലം തല്‍സമയം തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോ ഇന്ത്യ ടുഡേ ന്യൂസിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു.വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ നിരവധി പേര്‍ ഇല്‍മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

DONT MISS
Top