വേറെ പണി ഇല്ലെ? ഞങ്ങളൊന്ന് സമാധാനത്തോടെ ജീവിച്ചോട്ടെ; അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്കള്‍ തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട ആര്‍എസ്എസ് നേതാവിനെ ‘പഞ്ഞിക്കിട്ട്’ സോഷ്യല്‍ മീഡിയ


അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും അത് ഹിന്ദുക്കള്‍ തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ട ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. വര്‍ഗ്ഗീയവിഷം നിറയ്ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു ടിജി മോഹന്‍ദാസ് പള്ളി ശിവക്ഷേത്രമാണെന്നും തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടത്. താങ്കള്‍ക്ക് വേറെ പണി ഇല്ലെയെന്നാണ് ടിജി മോഹന്‍ദാസിന്റെ ട്വീറ്റിന് മറുപടിയായി ചോദിക്കുന്നത്. ജനങ്ങളെ തമ്മില്‍തല്ലിച്ച് നേതാവാകാന്‍ നടക്കുകയാണോയെന്നും ചോദ്യം ഉയരുന്നു.

ടിജി മോഹന്‍ദാസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് പല മറുപടികളും. താന്‍ ഒക്കെ എന്തൊരു ദുരന്തം ആണെടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇതുപറഞ്ഞ് ആ ഭാഗത്തോട്ട് ചെന്നാല്‍ അവിടുത്തെ ഹിന്ദുക്കള്‍ തന്നെ പഞ്ഞിക്കിടുമെന്ന് ഒരാള്‍ മറുപടി നല്‍കുന്നു. സമാധാനത്തോടെ ജീവിക്കുന്നവരുടെ സമാധാനം കളയുക എന്ന ജോലിയാണ് താങ്കളെപ്പോലുള്ളവര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ഒരാള്‍ വിമര്‍ശിക്കുന്നു.

ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണ്, അത് വീണ്ടെടുക്കലാണ് ഹിന്ദുക്കളുടെ ജോലി ഇതായിരുന്നു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്. ഇതിന് ഉപോല്‍ബലകമായി ധാരാളം കമന്റുകള്‍ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു. അത് ക്രിസ്ത്യാനികള്‍ പള്ളിയാക്കിമാറ്റുകയായിരുന്നു. അര്‍ത്തുങ്കല്‍ പള്ളിയില്‍ ഉത്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

ആര്‍ത്തുങ്കല്‍ പള്ളിയുടെ അള്‍ത്താര പണിയ്ക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടിരുന്നുവെന്നും ഇതുകണ്ട് പരിഭ്രമിച്ച പാതിരിമാര്‍ ജോത്സ്യനെകണ്ട് ആ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നുമാണ് ടി ജി മോഹന്‍ദാസ് വാദിക്കുന്നത്.

ടിജി മോഹന്‍ദിസ്ന്റെ ട്വീറ്റുകള്‍ ഇങ്ങനെ:

DONT MISS
Top