പതഞ്ജലിയെ വെല്ലാന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നീക്കം; ‘ശ്രീ ശ്രീ തത്‌വ’ എന്ന പേരില്‍ രാജ്യത്ത് ആയൂര്‍വ്വേദ ഷോപ്പുകള്‍ ആരംഭിക്കുന്നു

ശ്രീ ശ്രീ രവിശങ്കര്‍

ദില്ലി: ആത്മിയഗുരു ബാബാ രാംദേവിന് വെല്ലുവിളിയുമായി ആര്‍ട്ട് ഓഫ് ലിവിങ്ങ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്. രാജ്യത്തെ പതഞ്ജലിയുടെ റീട്ടേയില്‍ വിപണനശാലകളിലെപോലെ തന്റെ വിപണനശാലകളിലൂടെ ആയുര്‍വ്വേദ ഉത്പനങ്ങള്‍ വിറ്റഴിക്കുമെന്നാണ് രവിശങ്കറിന്റെ പ്രഖ്യാപനം. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശ്രീ ശ്രീ തത്‌വ എന്ന പേരിലായിരിക്കും വിപണനശാല ആരംഭിക്കുക. ആദ്യ ഷോറൂം അടുത്തമാസത്തോട് ആരംഭിക്കും, തുടര്‍ന്ന് നവംബര്‍ മാസത്തില്‍ വിവിധ ഭാഗങ്ങളിലായി 50ഓളം ശാഖകള്‍ ആരംഭിക്കും.

ബാബ രാംദേവിന്റെ പതഞ്ജലി പോലെ ശ്രീ ശ്രീ ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങളും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ ആരംഭത്തില്‍ ടൂത്ത് പേസ്റ്റ്, വാഷിംഗ് പൗഡര്‍, നെയ്യ് എന്നിവയായിരിക്കും വിപണിയിലെത്തുക. ജനങ്ങളെ നിത്യജീവിതത്തില്‍ ആയൂര്‍വ്വേദ ഉത്പനങ്ങള്‍ കൂടുതലായി ഉപയോഗിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് ശ്രീ ശ്രീ ആയൂര്‍വ്വേദ ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ തേജ് കട്പിതിയ വ്യക്തമാക്കി.

ശ്രീ ശ്രീ ഇതിനുമുമ്പും വിപണി രംഗത്ത് എത്തിയിരുന്നു. 2003 ല്‍ ശീതള പാനിയങ്ങള്‍, സോപ്പ്, സുഗന്ധവെഞ്ജനങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ വിപണിയില്‍ വിറ്റിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ ഇങ്ങനെയോരു നിക്കം.

DONT MISS
Top