ഒന്നാം തലാഖ്, രണ്ടാം തലാഖ്, മുത്തലാഖ്,… നിര്‍ത്തലാക്കി: സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത് ട്രോളന്‍മാര്‍


മുത്തലാഖ് വിഷയത്തില്‍ ചരിത്രപരമായ വിധിയാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് പുറപ്പെടുവിച്ചതെന്നാണ്
പൊതുവെയുള്ള നിരീക്ഷണം. മുത്തലാഖ് അസാധുവാണെന്നും നിയമവിരുദ്ധമാണെന്നുമാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി. വിധിയെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയയും രംഗത്തെത്തി. പതിവുപോലെ ട്രോളന്‍മാരാണ് ഇക്കാര്യത്തില്‍ മുന്നില്‍.

സുപ്രിം കോടതിവിധിയെ കൈയടിച്ച് സ്വാഗതം ചെയ്യുകയാണ് ട്രോളന്‍മാര്‍. മുത്തലാഖിനെ സുപ്രിം കോടതി അടിച്ചുപറത്തിയെന്നാണ് ട്രോളില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ കണ്ട ചില ട്രോളുകള്‍ ഇങ്ങനെസുപ്രിം കോടതി വിധിക്ക് രാജ്യത്ത് പൊതുവെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വിധിയെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. വിധി മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കുകയും വനിതാശാക്തീകരണം ബലപ്പെടുത്തുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.


സുപ്രിം കോടതിയുടെ ചരിത്രപരമായ വിധി രാജ്യത്ത് ലിഗംനീതിയിലേക്കും സമത്വത്തിലേക്കുമുള്ള പുതിയ ചുവടുവെപ്പാണെന്ന് കേന്ദ്ര ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി പ്രതികരിച്ചു. വിധി സ്ത്രീകളെ സംബന്ധിച്ച് വളരെ നല്ലതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് വിഷയത്തില്‍ വിധി പറഞ്ഞത്. ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് നയമവിരുദ്ധമെന്ന് വിധിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് പേര്‍ ഇതിനോട് വിയോജിച്ചു.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഇതിനോട് വിയോജിച്ചു. മുത്തലാഖ് ആറുമാസത്തേക്ക് നിരോധിക്കണമെന്നും ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിക്കാനാകില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഒരുമിച്ച് മൂന്ന് തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ശരിയല്ലെന്നും ഇതിന് നിയമസാധുതയില്ലെന്നുമാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നത്. ഇത് അസാധുവും നിയമവിരുദ്ധവുമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

DONT MISS
Top