ഹിതൊക്കെയെന്ത്! ഈ കുട്ടി ഒരു കുഞ്ഞ് ‘വാവ’ തന്നെ (വീഡിയോ)

വീഡിയോയില്‍നിന്നുള്ള ദൃശ്യം

വാവയാണെങ്കിലും ഇവനൊരു കുഞ്ഞ് ‘വാവ’ തന്നെ. പാമ്പെന്നുകേട്ടാല്‍ വാവാ സുരേഷിനെ അന്വേഷിക്കുന്ന സോഷ്യല്‍ മീഡിയയിലെ താരം ഇപ്പോള്‍ ഒരു കൊച്ചുകുട്ടിയാണ്. പാമ്പിനെ പിടികൂടുന്ന മുതിര്‍ന്ന ഒരാള്‍ക്കൊപ്പം പാമ്പിനെ പിടിക്കാന്‍ സഹായിക്കുകാണ് ഇദ്ദേഹം.

ഗോള്‍ഡ് കോസ്റ്റ് ആന്‍ഡ് ബ്രിസ്‌ബേന്‍ സ്‌നേക്ക് ക്യാച്ചര്‍ എന്ന സ്ഥാപനത്തിലെ പാമ്പുപിടുത്തക്കാരനൊപ്പമാണ് കുട്ടിയുടെ പ്രകടനം. ഒരു വവ്വാലിനെ ചുറ്റിവരിഞ്ഞ് കിടക്കുകയായിരുന്നും പെരുമ്പാമ്പ്. പാമ്പിനെ ചാക്കിലാക്കാന്‍ സഹായിക്കുകയാണ് കുഞ്ഞ്. പിന്നീട് പാമ്പിന്റെ വാല്‍ഭാഗം തൂക്കിയെടുത്ത് ചാക്കിലാക്കുകയും ചെയ്യുന്നു ഈ വീരന്‍.

ലൈവായിട്ടാണ് ആദ്യമേതന്നെ വീഡിയോ പുറത്തുവിട്ടത്. അതിനാല്‍ കുഞ്ഞ് ഇതില്‍ ഇടപെടുന്നത് കണ്ടപ്പോഴേ ആളുകള്‍ അതിശയിച്ചു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നതും.

DONT MISS
Top