ഭൂമി കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കുമിടയില്‍ അഭിപ്രായഭിന്നതയെന്ന് കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍ ( ഫയല്‍ ചിത്രം )

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടേയും എംഎല്‍എ പി വി അന്‍വറിന്റേയും ഭൂമി കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും റവന്യുമന്ത്രി ഇ ചന്ദ്രശേഖരനുമിടയില്‍ അഭിപ്രായ ഭിന്നതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മൂന്നാര്‍ വിഷയത്തിലുള്‍പ്പെടെ ഈ ഭിന്നത നിലനിലനില്‍ക്കുന്നുണ്ടെന്നും കുമ്മനം പറഞ്ഞു.

ജനപ്രതിനിധികളുടെ നിയമ ലംഘനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം. തോമസ് ചാണ്ടി അധികാരം ഉപയോഗിച്ച് അന്വേഷണത്തെ അട്ടിമറിക്കുകയാണ്. ബിജെപിയും ആര്‍എസ്എസും ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന എകെ ആന്റണിയുടെ പരാമര്‍ശത്തിന് കാരണമെന്തെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കുമ്മനം വ്യക്തമാക്കി.

DONT MISS
Top