ഞാന്‍ കണ്ട മനുഷ്യന്‍; സിനിമ പ്രമേയമായ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞ നിരവധി ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് പിന്നിലെ സിനിമയുടെ പറയുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരുപറ്റം യുവാക്കളുടെ ശ്രമഫലമായി പുറത്തിറങ്ങിയ ചിത്രം സിനിമയുടെ പിന്നാമ്പുറത്തെ കഥകള്‍ പുറം ലോകത്തെത്തിക്കുന്നു.

സിനിമാ മോഹിയായ ഒരു യുവാവ് ഒരു സംവിധായകന്റെ അടുത്തെത്തുന്നതാണ് ചിത്രത്തിന്റെ കഥാ തന്തു. എന്നാല്‍ പല കാരണങ്ങളാലും സംവിധായകന്റെ ചിത്രങ്ങള്‍ നടക്കാതെ പോയ കഥകള്‍ അയാള്‍ വിശദീകരിക്കുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളും സിനിമയ്ക്കുള്ളിലെ പ്രശ്‌നങ്ങളും സംഘടനകളുടെ കാര്യവും എല്ലാം ഹ്രസ്വചിത്രത്തില്‍ കടന്നുവരുന്നു. സംവിധായകനൊപ്പം സഞ്ചരിക്കുന്ന ചിത്രം വികാരഭരിതമായ രംഗങ്ങളിലൂടെയും ആകാംഷാഭരിതമായ സന്ദര്‍ഭഅങ്ങളിലൂടെയും കടന്നുപോകുന്നു.

അരുണ്‍ പോള്‍സണ്‍ ചിത്രസംയോജനവും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും അരുണ്‍ പോള്‍സണും സുബിന്‍ സുകുമാരനും ചേര്‍ന്നാണ്. ക്യാമറ സന്ദീപ് മീണാല്ലൂര്‍ കൈകാര്യം ചെയ്തപ്പോള്‍ ശബ്ദ സവിധാനം അഭിജിത്ത് എസ് നിര്‍വഹിക്കുന്നു. കലാസംവിധാനം അമല്‍ ചെയ്തപ്പോള്‍ വിവേക് വരദരാജനായിരുന്നു സഹസംവിധായകന്‍. വിതരണം ബ്രെയിന്‍ കട്ട് മീഡിയ

DONT MISS
Top