സര്‍വ പ്രതാപത്തോടുംകൂടി നോക്കിയ 8 എത്തി; നിലവിലെ വമ്പന്മാരെ തോല്‍പിക്കുക ലക്ഷ്യം

നോക്കിയ 8

അങ്ങനെ നോക്കിയ 8 എന്ന മോഡലിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. വന്നപ്പോള്‍ അതൊരു ഒന്നൊന്നര വരവായിമാറിയെന്നും പറയാം. കാരണം ലോക സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഏറ്റവും മികച്ച മോഡലുകളുമായി മത്സരിക്കാനുറച്ചാണ് നോക്കിയ 8ന്റെ വരവ്. ലണ്ടനില്‍ വച്ചുനടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിക്കപ്പെട്ടത്.

കാള് സീയിസ് ലെന്‍സോടുകൂടിയ ഇരട്ട ക്യാമറകളാണ് ഫോണിന്റെ ഹൈലൈറ്റ്. പിന്നിലെ രണ്ട് ക്യാമറകളും മുന്നിലെ ഒരു ക്യാമറയും 13 മെഗാപിക്‌സലാണ്. സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസ്സര്‍ ഫോണിന് കരുത്തേകും. 4 ജിബി റാമും 5.3 ഇഞ്ച് 2കെ ഡിസ്‌പ്ലേയുമായി എത്തിയ ഫോണിന്റെ ആന്തരിക സംഭരണ ശേഷി 64 ജിബിയാണ്. 3090എംഎഎച്ച് ബാറ്ററിറും ഗൊറില്ലാ ഗ്ലാസ് 5ഉം ഫോണിനെ മികച്ചതാക്കും.

ഇന്ത്യയിലെത്തുമ്പോള്‍ 45,000 രൂപയാകും വില. എന്നാല്‍ മുഖ്യ എതിരാളികളായ ഐഫോണ്‍ 7നും ഗ്യാലക്‌സി എസ്8നും വണ്‍ പ്ലസ് 5നും വെല്ലുവിളിയാകാന്‍ ഈ വിലയില്‍ എത്തുന്ന നോക്കിയ 8ന് കഴിയും. നോക്കിയ എന്ന കമ്പനിയുടെ തിരിച്ചുവരവിനായി ഒട്ടേറെ ആളുകളാണ് കാത്തിരിക്കുന്നത്. ഇന്ത്യയിലും മികച്ച പിന്തുണ നോക്കിയയ്ക്ക് ലഭിക്കുമെന്ന് ഏകദേശം ഉറപ്പാണ്.

DONT MISS
Top