വീണ്ടും ഡികാപ്രിയോയും കെയ്റ്റും; 20 വര്‍ഷത്തിന് ശേഷം ജായ്ക്കിന്റെയും റോസിന്റേയും ഒരുമിക്കല്‍

കെയ്റ്റും ഡികാപ്രിയോയും

ടൈറ്റാനിക് എന്ന വിഖ്യാത സിനിമയിലെ ജാക്കിനേയും റോസിനേയും ആരും മറക്കില്ല. അതില്‍ അഭിനയിച്ച ലിയനാര്‍ഡോ ഡികാപ്രിയോയും കെയ്റ്റ് വിന്‍സ് ലെറ്റും ചിത്രത്തോടെ ലോക പ്രശസ്തരായി മാറി. പിന്നീട് പല ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചുവെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇവര്‍ ഇപ്പോഴും ജാക്കും റോസുമായി തുടരുന്നു.

ഇപ്പോള്‍ ഇവര്‍ അവധിക്കാലം ചിലവിടുന്ന ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. ഇരുവരുടേയും ഡേറ്റിംഗ് ചിത്രങ്ങള്‍ ആരാധകര്‍ ആഹ്ലാദത്തോടെയാണ് നോക്കിക്കാണുന്നത്. ഇരുവരും ഇനി ഒരുമിക്കുന്ന ചിത്രമേതെന്നാണ് ആരാധകര്‍ക്കറിയേണ്ടത്. എന്നാല്‍ ഇത് ഏതെങ്കിലുമൊരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഇവര്‍ക്ക് ലഭിച്ച ഒഴിവുസമയമായിരുന്നില്ല.

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ഒരു കൂട്ടായ്മയ്ക്ക് പണം സ്വരൂപിക്കാനാണ് ഇവര്‍ ഒത്തുചേര്‍ന്നത്. ഫ്രാന്‍സില്‍ വച്ചായിരുന്നു ഈ സമാഗമം. കഴിഞ്ഞ വര്‍ഷങ്ങളിലും ഇവര്‍ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയതില്‍ ആരാധകര്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ അതൊക്കെയും അവാര്‍ഡ് പ്രഖ്യാപന വേളകളിലായിരുന്നു.

ഇരുവരും ഒരുമിക്കുന്നത്വെഒട്ടേറെ ആരാധകര്‍ കാത്തിരിക്കുന്നുവെങ്കിലും ഇതുവരെ രണ്ട് ചിത്രങ്ങളിലേ ഇരുവരും ഒരുമിച്ചിട്ടുള്ളൂ. 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിലും 2008ലെ റെവലൂഷനറി റോഡിലുമാണത്. കരിയര്‍ ഗ്രാഫ് മുകളിലേക്കുയര്‍ന്നപ്പോള്‍ വെവ്വേറ സ്വത്വമുള്ള, ഒസ്‌കാര്‍ നേടിയ രണ്ട് അഭിനേതാക്കളായിമാറാന്‍ ഇവര്‍ക്ക് കഴിഞ്ഞുവെങ്കിലും പ്രേക്ഷകര്‍ ഇവര്‍ക്ക് നല്‍കുന്നത് ജാക്കിനോടും റോസിനോടും നല്‍കുന്ന അതേ സ്‌നേഹമാണ്.

ഒഴിവുസമയം ചിലവഴിക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ താഴെ കാണാം.

DONT MISS
Top