അമേരിക്കന്‍ നിര്‍മ്മിത ടാങ്ക് വേട്ടക്കാരന്‍ ‘അപ്പാഷെ’ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

അപ്പാഷെ

ദില്ലി: ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ കുരുത്ത് പകരാനായി അപ്പാഷെ എത്തുന്നു. അമേരിക്കന്‍ നിര്‍മ്മിതമായ ആറ് അപ്പാഷെ ഹെലികോപ്ടറുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. ഏകദേശം 4170 കോടി രൂപ ചെലവ് വരുന്ന പദ്ധതിയില്‍ 2021ഓടെ ആദ്യ അപ്പാഷെ എത്തുമെന്നാണ് പ്രതീക്ഷികുന്നത്.

2015ല്‍ ഇന്ത്യ 22 അപ്പാഷെ ഹെലികോപ്ടറുകളും 15 ഹെവി ലിഫ്റ്റ് ചിനൂക്ക് ഹെലികോപ്ടറുകളും വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഈ പുതിയ ഇടപാടില്‍ ഹെലികോപ്ടറുകള്‍ക്ക് പുറമേ അവയുടെ യന്ത്ര ഭാഗങ്ങള്‍ളും മറ്റ് ഉപകരണങ്ങളും വാങ്ങാനും കരാര്‍ എഴുതും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനെന്ന് അറിയപ്പെടുന്ന അപ്പാഷെ 1991ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖി സൈനിക നിരകള്‍ക്ക് കനത്ത നാശം വിതച്ചിരുന്നു.

അപ്പാഷെയില്‍ ടാങ്കുകള്‍ തകര്‍ക്കാനുള്ള മിസൈലുകളും, 30എംഎം തോക്കുകളും സെന്‍സറുകളും ഉണ്ട്. സെന്‍സറുകളുടെ സഹായത്താല്‍ പ്രതികൂല സാഹചര്യത്തിലും ശത്രുക്കളെ കണ്ടെത്തി പ്രതിരോധിക്കാനാവും.

ആയുധങ്ങള്‍ ഇല്ലാത്തപ്പോള്‍ 4657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. ആയുധങ്ങള്‍ പരമാവധി കയറ്റിയാല്‍ ഭാരം 8006 കിലോഗ്രാമാകും. ഒരുതവണ ഇന്ധനം നിറച്ചാല്‍ 611 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗത മണിക്കൂറില്‍ 311 കിലോമീറ്ററാണ്. 15.24 അടി ഉയരവും 17.15 അടി ചിറക് നീളവുമുള്ള അപ്പാഷെയില്‍ ഓട്ടോമാറ്റിക് പീരങ്കിയാണുളളത്.

അപ്പാഷെ

അപ്പാഷെ

DONT MISS
Top