മുതലാളിമാര്‍ക്ക് നാട് തീറെഴുതി കൊടുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍ ( ഫയല്‍ ചിത്രം )

ആലപ്പുഴ: മുതലാളിമാര്‍ക്ക് നാട് തീറെഴുതി കൊടുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍. തോമസ് ചാണ്ടിയുടെ കുട്ടനാട്ടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തോമസ് ചാണ്ടിക്ക് ശക്തി പകരുകയാണ സര്‍ക്കാരെന്ന് കുമ്മനം പറഞ്ഞു. തോമസ് ചാണ്ടിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ധവളപത്രമിറക്കണം. മന്ത്രി തോമസ് ചാണ്ടി വീടിന് സമീപമുള്ള മാത്തൂര്‍ ക്ഷേത്രത്തിന്റ് 34 ഏക്കര്‍ കയ്യേറിയിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് തോമസ് ചാണ്ടി മുന്നോട്ട് പോവുകയാണെന്നും കുമ്മനം വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ വിഷയത്തില്‍ അദ്ദേഹത്തിന് കൂട്ടുനില്‍ക്കണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും കുമ്മനം പറഞ്ഞു. ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലുള്ള റോഡില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടായി. തോമസ് ചാണ്ടിക്കെതിരായി ബിജെപി പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചു. മന്ത്രി രാജിവെയ്ക്കുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപി ജില്ലാ കമ്മറ്റിയുടെ തീരുമാനം.

DONT MISS
Top