ദില്ലിയില്‍ തെരുവുനായയെ യുവാക്കള്‍ കല്ലെറിഞ്ഞു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്

ദില്ലി: ദില്ലിയില്‍ ഒരു സംഘം യുവാക്കള്‍ തെരുവു നായയെ കല്ലെറിഞ്ഞു കൊന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ദില്ലിയിലെ വസന്ത വിഹാറിലായിരുന്നു സംഭവം. നാല് യുവാക്കള്‍ ചേര്‍ന്നാണ് നായയെ കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇത്തരത്തിലൊരു ക്രൂരതയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവം നടക്കുന്ന സ്ഥലത്തോട് ചേര്‍ന്നുള്ള വീടിന്റെ സിസിടിവില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. നായ കിടക്കുന്നതിന് സമീപം യുവാക്കള്‍ ഏറെ നേരം ഇരിക്കുന്നത് ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് സമീപത്തുകിടന്ന കല്ലെടുത്ത് നായ്ക്ക് നേരെ എറിയുകയായിരുന്നു. യുവാക്കള്‍ മാറി, മാറി നായ്ക്ക് നേരെ കല്ലെറിയുന്നത് ദൃശ്യത്തിലുണ്ട്. സംഭവ സ്ഥലത്ത് തന്നെ നായ കൊല്ലപ്പെട്ടു.

യുവാക്കളിലൊരാള്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് നായയെ മൂടിയിടുന്നുണ്ട്. എന്നാല്‍ നായയുടെ ജഡം പുറത്തു കാണാം എന്നതുകൊണ്ട് മറ്റൊന്നിന് വേണ്ടി അവര്‍ ശ്രമം നടത്തി. എന്നാല്‍ അനുയോജ്യമായത് ലഭിക്കാത്തതിനാല്‍ ജഡം ഉപേക്ഷിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top