കമല്‍ഹാസന് മാനസിക രോഗമെന്ന് തമിഴ്‌നാട് മന്ത്രി

മന്ത്രി ആര്‍ബി ഉദയകുമാര്‍, കമല്‍ഹാസന്‍

ചെ​ന്നൈ: നടന്‍ കമല്‍ഹാസന് മാനസിക രോഗമെന്ന് തമിഴ്‌നാട് മന്ത്രി. റ​വ​ന്യൂ​മ​ന്ത്രി ആ​ർ.​ബി. ഉ​ദ​യ​കു​മാ​ർ ആണ് നടനെതിരെ ആരോപണവുമായി രംഗത്തുവന്നത്. താന്‍ കൂടി ഉള്‍പ്പെട്ട എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി സ​ർ​ക്കാ​രി​നെ​തി​രേ നി​ര​ന്ത​രം അ​ഴി​മ​തി​യാ​രോ​പ​ണം ഉ​യ​ർ​ത്തു​ന്ന ക​മ​ൽ​ഹാസനെതിരേ പ്രതിഷേധിച്ചാണ് മന്ത്രി, സൂപ്പര്‍താരത്തിനെതിരേ മാനസികരോഗ ആരോപണമുയര്‍ത്തിയത്. കമല്‍ഹാസന് മനസിക രോഗമാണ്. ഇതിനാലാണ് സര്‍ക്കാരിനെതിരേ നിരന്തരം ആരോപണവുമായി അദ്ദേഹമെത്തുന്നത് – മന്ത്രി പറഞ്ഞു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശ​ത്തി​ൽ ക​മ​ൽഹാസന്‍ സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചി​രു​ന്നു. അ​ഴി​മ​തി നി​റ​ഞ്ഞ സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി​യു​ടെ രാ​ജി ആ​രും ആ​വ​ശ്യ​പ്പെ​ടാ​ത്ത​ത് എ​ന്താ​ണെന്നാണ് തന്റെ ട്വിറ്ററിലൂടെ കമല്‍ ചോദിച്ചത്. ഗോ​ര​ഖ്പു​ർ ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്തെ​ക്കെ​യോ ജ​ന​ങ്ങ​ളോ​ട് പ​റ‍​യ​ണ​മെ​ന്ന് ക​മ​ൽ ആ​ഗ്ര​ഹി​ക്കു​ന്നു. പ​ക്ഷേ എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല. താ​ര​ത്തി​ന് മാ​ന​സി​ക രോഗമുണ്ടെന്നാണ് ക​രു​തു​ന്ന​തെന്ന് ​മ​ന്ത്രി ഉ​ദ​യ​കു​മാ​ർ പ​റ​ഞ്ഞു.

നേരത്തെ, പ്രതിപക്ഷമായ ഡിഎംകെയില്‍ കമല്‍ ചേരുകയാണെന്ന് അഭ്യൂഹങ്ങല്‍ പ്രചരിച്ചിരുന്നു.‌ ഡി​എം​കെ മു​ഖ​പ​ത്ര​മാ​യ മു​ര​ശൊ​ലി​യു​ടെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ക​ഴി​ഞ്ഞാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​യി​ൽ നടന്‍ ര​ജ​നീ​കാ​ന്തി​നും ഡി​എം​കെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​കെ. സ്റ്റാ​ലി​നും ഒ​പ്പം വേ​ദി​യി​ലാ​യി​രു​ന്നു ക​മ​ൽ​ഹാ​സ​ൻ ഇ​രു​ന്ന​ത്.  രജനികാന്ത് പാര്‍ട്ടി രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായും ഇതിന് ബിജെപിയുടെ പിന്തുണയുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ ഡിഎംകെയില്‍ ചേരുന്നുവെന്ന വാര്‍ത്തകളും വന്നത്.

DONT MISS
Top