അതിരപ്പിള്ളി വനമേഖലയില്‍ പുലി കെണിയില്‍ കുടുങ്ങി

കെണിയില്‍ കുടുങ്ങിയ പുലിയെ മോചിപ്പിക്കുന്നു

ചാലക്കുടി: അതിരപ്പിള്ളിയ്ക്ക് സമീപം കെണിയില്‍ കുടുങ്ങിയ പുലിയെ ഒടുവില്‍ വനപാലകര്‍ മയക്കുവെടിവച്ച് മയക്കി കെണിയില്‍ നിന്ന് മോചിപ്പിച്ചു. അതിരപ്പിള്ളിയ്ക്ക് സമീപം പി​ള്ള​പ്പാ​റ​യി​ലാണ് പു​ള്ളി​പ്പു​ലി കുടുങ്ങിയത്.

ജനവാസകേന്ദ്രത്തിന് സമീപമാണ് പുലി കുടുങ്ങിയത്. ഒരു കാല്‍ മാത്രം കുടുങ്ങിയ അവസ്ഥയില്‍ പുലി രക്ഷപെടാനുള്ള സാധ്യതയുള്ളതിനാല്‍ വനപാലകരും പൊലീസും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. 

വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി ബി​നോ​യി​യു​ടെ റ​ബർ​ത്തോ​ട്ട​ത്തി​ലാ​ണ് പു​ലി കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. പു​ലി കു​ടു​ങ്ങി​യ​തി​ന്‍റെ 50 മീ​റ്റ​ർ മാ​ത്ര​മ​ക​ലെ താമസിക്കുന്ന ചാ​ഴി​ക്കു​ളം കാ​ർ​ത്തി​കേയനാണ് കെണിയില്‍ കുടുങ്ങിയ നിലയില്‍ പുള്ളിപ്പുലിയെ ആദ്യം കണ്ടത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പുലിയുടെ കാലിൽ മുറിവുണ്ടായി.

ഉച്ചയോടെ മയക്കുവെടിവച്ച് മയക്കിയശേഷം വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്ന് പുലിയെ കെണിയില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. പന്നിയേയോ മാനിനേയോ ലക്ഷ്യമിട്ട് നാട്ടുകാരില്‍ ആരോ ഇട്ട കെണിയിലാണ് പുലി കുരുങ്ങിയത്.

DONT MISS
Top