കൊലയാളി ഗെയിമിന് കേരളത്തിലും ആരാധകര്‍; ‘ബ്ലൂ വെയിലി’ന്റെ ലിങ്കുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മരണക്കളി ബ്യൂവെയില്‍ ഗെയിമിന് കേരളത്തിലും ആരാധകര്‍. ഗെയിമിന്റെ ലിങ്കുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയാണ് പ്രചരിക്കുന്നത്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതുമായി ബ്ലൂ വെയില്‍ ഗെയിമിന് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം .

കളിച്ചു തുടങ്ങിയാല്‍ കളിയുടെ അവസാനം മരണം, ഇതാണ് ബ്ലൂ വെയില്‍ ഗെയിം. അന്‍പത് ഘട്ടങ്ങള്‍ ഉള്ള ഈ കളി ആരംഭിക്കുമ്പോള്‍ ഒരിക്കലും അവസാനഘട്ടം തങ്ങളുടെ ജീവനാണ് നഷ്ടമാകുന്നതെന്ന് അറിയില്ല. മരണക്കളിയില്‍ കമ്പം കൂടുതല്‍ കൗമാരക്കാര്‍ക്കാണ് കുടുതലെന്ന് പഠനങ്ങള്‍ പറയുന്നു. കളി അവസാനിക്കുന്ന അന്‍പതാം ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യും. ഇപ്പോള്‍ കേരളത്തിലെ കൗമാരക്കാരിലും ബ്ലൂ വെയില്‍ തരംഗമാകുന്നുവെന്ന് സൈബര്‍ ഡോം മേധാവി ഐ ജി മനോജ് എബ്രഹാം റിപ്പോര്‍ട്ടറോട് പറഞ്ഞു.

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത മനോജ് ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നുവെന്ന അമ്മയുടെ മൊഴി വളരെ ഗൗരവത്തോടെ കണ്ടേ മതിയാകു. എന്നാല്‍ വിഷയത്തില്‍ പൊലീസ് ഉയര്‍ത്തുന്ന സംശയങ്ങള്‍ ഇവയാണ്. 2016 നവംബറിലാണ് ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതായി അമ്മയോട് പറയുന്നത്. അങ്ങനെയെങ്കില്‍ ഗെയിം അവസാനിക്കേണ്ട അന്‍പത് ദിവസം കഴിഞ്ഞു. ഗെയിം ലെവലുകളില്‍ പൂര്‍ത്തിയാക്കേണ്ട കൈകളിലെ ടാറ്റു പതിക്കലും മനോജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലയെന്നാന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. എങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം. സ്‌കൂള്‍, കോളേജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

DONT MISS
Top