മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്യണമെന്ന് കളക്ടര്‍

പാലക്കാട്: കളക്ടറുടെ ഉത്തരവ് മറികടന്ന് സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പി മേരികുട്ടി. പാലക്കാട് മൂത്താംതറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകനെതിരെ നടപടിയെടുക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്.

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന്  ജില്ലാ കളക്ടര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രധാന അധ്യാപകനും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് അദ്ദേഹം പതാക ഉയര്‍ത്തിയിരിക്കുന്നത്.

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിന് കളക്ടര്‍ അനുമതി നിഷേധിച്ചത്. ജനപ്രതിനിധികള്‍ക്കോ അധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും കളക്ടര്‍ പറഞ്ഞിരുന്നു.

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് പുലര്‍ച്ചെയാണ് കളക്ടര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രധാന അധ്യാപകനും നോട്ടീസ് നല്‍കിയത്. അതേസമയം, കളക്ടറുടെ നിര്‍ദ്ദേശത്തിനെതിരെ ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

DONT MISS
Top