പത്ത് കോടി ഡൗണ്‍ലോഡ് പിന്നിട്ട് റിലയന്‍സ് മൈ ജിയോ ആപ്പ്

പത്ത് കോടിയിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പെന്ന വിശേഷണവുമായി മൈ ജിയോ ആപ്പ്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ ഡൗണ്‍ലോഡ് ചെയ്ത രണ്ടാമത്തെ ആപ്പായിരിക്കുകയാണ് റിലയന്‍സ് ജിയോ പുറത്തിറക്കിയ മൈ ജിയോ ആപ്പ്. ഹോട്ട് സ്റ്റാറിനാണ് ഒന്നാം സ്ഥാനം.

ഗൂഗിള്‍ പ്ലേയില്‍ മൈ ജിയോ ആപ്പ് 10 കോടി ഡൗണ്‍ലോഡ് കഴിഞ്ഞെന്നും ഇപ്പോള്‍ ഇത്രയധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആപ്പാണ് മൈ ജിയോ എന്നും റിലയന്‍സ് ജിയോ അധികൃതര്‍ അറിയിച്ചു.

റിലയന്‍സ് ജിയോയുടെ ടിവി ആപ്പായ ജിയോ ടിവി അഞ്ചുകോടി ഡൗണ്‍ലോഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എയര്‍ടെല്‍, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവ നിലവില്‍ ഒരു കോടിയോളം പേരാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. എയര്‍ടെല്‍ ടിവി ആപ് 50 ലക്ഷവും വോഡാഫോണും ഐഡിയയും 10 ലക്ഷം വീതവും ഡൗണ്‍ലോഡ് രേഖപ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top