എസിയുള്ള ഹോട്ടലില്‍ പുറത്തിരുന്ന് ഭക്ഷണം കഴിച്ചാലും എസിയുടെ നികുതി നല്‍കണം

പ്രതീകാത്മക ചിത്രം

ദില്ലി: എസിയുള്ള റെസ്‌റ്റോറന്റില്‍ എസിയില്ലാത്ത ഹാളിലിരുന്ന് ഭക്ഷണം കഴിച്ചാലും എസിയുടെ നികുതി കൊടുക്കേണ്ടിവരുമെന്ന് അധികൃതര്‍.

ജൂലൈ ഒന്നിന് നിലവില്‍ വന്ന പുതിയ ചരക്ക് സേവനികുതി (ജിഎസ്ടി) പ്രകാരം 18 ശതമാനമാണ് എസി ഭക്ഷണത്തിന്റെ നികുതി. എസിയില്ലാത്ത റെസ്റ്റോറന്റിലെ ഭക്ഷണത്തിന് നികുതി 12 ശതമാനമാണ്. എന്നാല്‍ എസി ഹാളില്‍ ഭക്ഷണം നല്‍കുന്ന ഹോട്ടലില്‍ കയറി എസിയില്ലാതെയിരുന്ന് ഭക്ഷണം കഴിച്ചാലും ഭക്ഷണം പൊതിഞ്ഞുവാങ്ങിയാലും 18 ശതമാനമായിരിക്കും നികുതിയെന്ന് ഇതുസംബന്ധിച്ച സംശയങ്ങള്‍ ദുരീകരിച്ച് അധികൃതര്‍ വ്യക്തമാക്കി. എസിയുള്ള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ നികുതിയായി 28 ശതമാനം നല്‍കേണ്ടിവരുമെന്ന് ചുരുക്കം.

ജിഎസ്ടി പ്രകാരം എസി ഭക്ഷണത്തിന് നികുതി 18 ശതമാനവും പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തിന് നികുതി 28 ശതമാനവുമാണ്.

DONT MISS
Top