“മിഠായി പൂമരത്തിന്‍മേല്‍ കണ്ടോ കണ്ടോ മിഠായി” മമ്മൂട്ടി ചിത്രം ‘പുള്ളിക്കാരന്‍ സ്റ്റാറാ’ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ മിഠായി പൂമരത്തിന്‍മേല്‍ കണ്ടോ കണ്ടോ മിഠായി’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. എം.ജയചന്ദ്രന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. സെപ്തംബര്‍ ഒന്നിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

ടീച്ചര്‍ ട്രെയിനിംഗ് കോളെജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിന് വിനോദ് ഇല്ലമ്പള്ളിയാണ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലൗഡ് സ്പീക്കറിനു ശേഷം മമ്മൂട്ടി ഇടുക്കിക്കാരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

DONT MISS
Top