ഹജജ് അടിയന്തിര ക്രമികരണങ്ങള്‍ക്ക് സൗദി സിവില്‍ ഡിഫന്‍സ് കൗണ്‍സിലിന്റെ അംഗീകാരം

പ്രതീകാത്മക ചിത്രം

ഹജജ് അടിയന്തിര ക്രമികരണങ്ങള്‍ക്ക് സൗദി സിവില്‍ ഡിഫന്‍സ് കൗണ്‍സിലിന്റെ അംഗീകാരം. 32 വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള പദ്ദതി നടപ്പില്‍ വരുത്തുക. സേനയിലെ യുവരക്തമാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്.

ഹജജുമായി ബന്ധപ്പെട്ട അടിയന്തരക്രമീകരണങ്ങള്‍ക്ക് സൗദി സിവില്‍ ഡിഫന്‍സ് കൗണ്‍സിലാണ് അനുമതി നല്‍കിയത്. 32 വിവിധ വകുകളുംകളും ഏജന്‍സികളും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുക.

ഹജജ് കര്‍മ്മം സുരക്ഷിതമായി പൂര്‍ത്തിയാക്കുന്നതിന് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നണ്‍കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് നിലവിലെ സംവിധാനം വിപുലപ്പെടുത്തുയിട്ടുള്ളതെന്ന് സിവില്‍ ഡിഫെന്‍സ് ഡയറക്ടര്‍ ജനറണ്‍ സുലൈമാന്‍ ബിന്‍ അബ്ദുള്ള അല്‍ അംറ് പറഞ്ഞു. ഏതുതരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെയും നേരിടുന്നതിന് ഉതകും വിതമാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

DONT MISS
Top