ഇത് ഫോട്ടോഷോപ്പ് അല്ലെന്ന് കെ സുരേന്ദ്രന്‍; അപ്പോ പഴയതൊക്കെ ഫോട്ടോഷോപ്പ് ആയിരുന്നോ? സുരേന്ദ്രന്റെ വാക്കില്‍ത്തന്നെ പിടിച്ച് ട്രോളി സോഷ്യല്‍ മീഡിയ


സോഷ്യല്‍ മീഡിയകളിലെ ട്രോളന്‍മാരുടെ പ്രിയതാരമാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സുരേന്ദ്രന്റെ ഓരോ പിശകുകളും നോക്കക്കണ്ടുപിടിച്ച് കളിയാക്കുക എന്നത് ട്രോളന്‍മാരുടെ ശീലമായി മാറിയിരിക്കുകയാണ്. ഒടുവില്‍ പിശക് മാത്രമല്ല, സുരേന്ദ്രന്‍ സത്യമായിട്ട് പറയുന്ന വാക്കുകള്‍ പോലും സുരേന്ദ്രനെതിരായ ആയുധമാക്കുകയാണ് സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും.

കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ ഇട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഒടുവിലത്തെ ട്രോളിന് ആധാരം. മംഗലാപുരം മണ്ഡം ന്യൂനപക്ഷമോര്‍ച്ച കണ്‍വെന്‍ഷന്റെ ഒരു ചിത്രമാണ് സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്. ഇതിന് സുരേന്ദ്രന്‍ നല്‍കിയ തലക്കെട്ടാണ് ട്രോളന്‍മാര്‍ ആയുധമാക്കിയിരിക്കുന്നത്. ഫോട്ടോഷോപ്പ് അല്ല…. മംഗലാപുരം മണ്ഡലം ന്യൂനപക്ഷമോര്‍ച്ച കണ്‍വെന്‍ഷനില്‍ നിന്ന് എന്നായിരുന്നു സുരേന്ദ്രന്‍ ഫോട്ടോകള്‍ക്ക് നല്‍കിയ തലക്കെട്ട്.

കണ്‍വെന്‍ഷനില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്ന് നിരവധി ആളുകള്‍ പങ്കെടുത്തെന്നും മുസ്‌ലിം സമുദായത്തിന് പാര്‍ട്ടിയോട് അയിത്തം ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നതിന് വേണ്ടിയായിരുന്നു ഈ തലക്കെട്ടോട് കൂടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിലെ ഫോട്ടോഷോപ്പ് അല്ല എന്ന വാക്കാണ് സുരേന്ദ്രനെ ട്രോളാന്‍ ഉപയോഗിച്ചിരിക്കുന്നത്.

അപ്പോ താങ്കള്‍ ഇട്ട മറ്റ് പോസ്റ്റുകളെല്ലാം ഫോട്ടോഷോപ്പ് ആയിരുന്നോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. നിങ്ങളെന്തിനാ നാടോടിക്കാറ്റിലെ പോലെ ഇടയ്ക്കിടയ്ക്ക് ബികോം ഫസ്റ്റ് ക്ലാസ് എന്ന് പറയുന്നത്, സ്വയം വിശ്വാസം ഇല്ലെ എന്നാണ് മറ്റൊരാളുടെ ചോദ്യം.

കഴിഞ്ഞ ദിവസം പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടതിനെ വിമര്‍ശിച്ച് ഇട്ട പോസ്റ്റ് ട്രോളന്‍മാര്‍ വലിയ ആഘോഷമാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ മഅ്ദനിയെ പരോളിലിറങ്ങിയ മഅ്ദനിയാക്കിയായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

കണ്‍വെന്‍ഷന്‍ പോസ്റ്റിന് ലഭിച്ച ചില കമന്റുകള്‍ ഇങ്ങനെ:

DONT MISS
Top