യുവതി യുവാക്കള്‍ക്ക് പരമാവധി ജോലി കിട്ടുന്നതും, അതിനുള്ള സാഹചര്യം ഉണ്ടാക്കലുമാണ് ഒരു സ്‌റ്റേറ്റിന്റെ യഥാര്‍ത്ഥ പുരോഗതി: നിലപാട് ആവര്‍ത്തിച്ച് സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

കേരളത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളില്‍ മാറ്റമില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്.  പീഡനം,രാഷ്ട്രീയ കൊലപാതകം, കള്ളപ്പണം എന്നിവയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് വിമര്‍ശിച്ചിരുന്നത്. അതേ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ചാണ് സന്തോഷ് പണ്ഡിറ്റ് വീണ്ടുമെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം.

ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച പുരോഗതി കൊണ്ട് ഒരുഗുണവും ഇല്ലെന്നും തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ നമ്മള്‍ പട്ടിണിയിലാണെന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചിരുന്നത്. ഇതിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തിയതോടെയാണ് നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് വീണ്ടും എത്തിയത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Dear Facebook family,
കേരളത്തിന്ടെ കഴിഞ്ഞ പത്തിരുപത്തഞ്ച് വർഷത്തെ
അവസ്ഥയെ കുറിച്ച് ഞാനിന്നലെ ഒരു post ഇട്ടിരുന്നല്ലോ...
അതിനെ അനുകൂലിച്ചും പ്രതീകൂലിച്ചും കുറേ comments വന്നു…
സന്തോഷം…എന്നാൽ ഞാൻ ആ post ചില രാഷ്ട്രീയ പാർട്ടികളെ
അനുകൂലിക്കാനും ചിലരെ എതിർക്കുവാനും post ചെയ്തത്
എന്നു ചിലർ വിലയിരുത്തിയത് വളരെ വലിയ തെറ്റാണ്….

യുവതീ യുവാക്കൾക്ക് പരമാവധി ജോലി കിട്ടുന്നതും
അതിനുള്ള സാഹചരൃം ഉണ്ടാകലുമാണ് ഒരു state ന്ടെ
യഥാർഥ പുരോഗതി എന്നാണ് ഞാൻ വിശ്വസിക്കുന്നത്…
ആ point of view ൽ ആണ് മറ്റു states മായ് compare
ചെയ്തതും കഴിഞ്ഞ 20 വർഷത്തെ പുരോഗതി വെച്ച്
കേരളത്തിദ് rank 3 നല്കിയതും…

ഞാൻ മനസ്സിലാക്കുന്നത് white collar job മാത്രമേ ചെയ്യൂ എന്നുള്ള
ചിലരുടെ ദുരഭിമാനം ആണ് നാം മാറ്റിയെടുക്കേണ്ടത്…
ഭാവിയിൽ ഇവിടെ ബംഗാളികളും മറ്റും അവകാശ പോരാട്ടത്തിനായ്
ബന്ദും ഹർത്താലും നടത്തിയാൽ നാം വിവരം അറിയും…
കാർഷിക മേഖലയിലും നാം മുന്നോട്ട് പോകേണ്ടതുണ്ട്…
എന്നും മറ്റു state നെ മാത്രം depend ചെയ്ത് ജീവിക്കുന്നത് ഭാവിയിൽ
കുറേ ബുദ്ധിമുട്ടുണ്ടാക്കും…

ഇവിടെ ഉള്ള ഭൂരിഭാഗം മാളുകളും, famous ആയ business സംരംഭങ്ങളും
ഭൂരിഭാഗം സിനിമയിലെ producers അടക്കം പ്രവാസികളാണ്…
1000 കോടിയുടെ സിനിമയുടെ producer പ്രവാസിയാണെന്നു തോന്നുന്നു..
Foreign countries ൽ പോയ് കഷ്ടപ്പട്ട് ജോലി എടുത്ത് കിട്ടിയ
പണമാണ് അവർ ഇതിനായ് ഉപയോഗിക്കുന്നത്…അതുകൊണ്ടാണ്
പ്രവാസികളുടെ പണമാണ് കേരളത്തിന്ടെ നട്ടെല്ല് എന്നു ഞാൻ
പറഞ്ഞത്…അതു തെറ്റാണോ ?

ഇവിടെ political murders നടക്കാറീല്ല ?
ഇവിടെ ഹർത്താൽ നടക്കുന്നില്ലേ?
മദൃവില്പനയും ലോട്ടറി കച്ചവടവും നമ്മുടെ പ്രധാന വരുമാനമല്ലേ ?
KSRTC അടക്കം പല പൊതു മേഖലാ സ്ഥാപനങ്ങളും കേരളത്തിൽ
വൻ നഷ്ടമല്ലേ..വൻ ബാദ്ധൃതയല്ലേ…
നമ്മൾ എല്ലാ കാരൃത്തിലും 100% perfect ആണോ ?
Number 1 state നെ ഉപേക്ഷിച്ച് ജോലി ചെയ്യാൻ പലരും foreign പോകുന്നില്ലേ ?

No.1 state ലെ പൊട്ടി പൊളിഞ്ഞ റോഡുകളെ കുറിച്ച് എന്തു പറയുന്നു ?
No. 1 state ലെ Government Office service എങ്ങനുണ്ട് ?
12 വയസ്സിൽ അച്ചൻ,, അമ്മ ആകുന്നവരും No.1 state ൽ ഉണ്ടേ…
മറ്റുള്ളവരെ പരിഹാസത്തോടെ കളിയാക്കുന്നവരും no.1 stare കാർ ആണേ…
Number 1 state ലെ number 1 ഭാഷയായ മലയാള medium
മക്കളെ പഠിപ്പിക്കാതെ എത്ര പേർ മക്കളെ English medium
പഠിപ്പിക്കുന്നു…കാരണം കേരളത്തിൽ നിന്നാൽ ജോലി
കിട്ടില്ല എന്നും മലയാളം പഠിച്ചിട്ട് കാരൃമില്ല എന്നും ചീന്തിക്കുന്നു…

Dialogue ൽ അല്ല കാരൃം…സ്വന്തം ജീവിതത്തിൽ
കേരളമാണ് 1 എന്നു prove ചെയ്യൂ…ചില സതൃങ്ങൾ തുറന്നു
പറഞ്ഞത് കൊണ്ടു ദയവു ചെയ്ത് എന്നെ ഒരു party യുടേയും
വക്താവ് ആക്കരുതേ…Facebookഉം വാട്ട്സ് അപ്പും,നെറ്റും
ഒരൽപ സമയം മാറ്റിവെച്ച് പറമ്പിൽ ചെന്ന് കിളച്ച് കൃഷി
ചെയ്യുവാനുള്ള മനസ്സ് നിങ്ങളും ഞാനും കാണിച്ചാൽ ഇങ്ങനെ
തള്ളലിന്ടെ ആവശൃമില്ലാതെ ശരിക്കും കേരളം no.1 ആയേക്കും…

ഞാൻ വികാര പരമായല്ല ബുദ്ധിയുടെ തലത്തിലാണ് വിലയിരുത്തിയത്…
Agricultural, unemployment problem ,ഹർത്താൽ എന്നിവ
കുറഞ്ഞു കേരളം എന്ന് 50 % എന്കിലും self sufficient
ആകുന്നോ അന്നേ ഞാൻ Rank 1 കൊടുക്കൂ…
അങ്ങനെ ആകുവാൻ ദെെവത്തോട് പ്രാർത്ഥിക്കുന്നു…..
ഇതൊന്നും ഒരു political parties ന്ടെ പ്രശ്നമല്ല…

ഞാൻ ഇന്നലെ പറഞ്ഞ കാരൃങ്ങളിൽ , നിലപാടുകളിൽ ഉറച്ചു
നില്കുന്നു….നട്ടെല്ല് പണയം വെച്ച് മറ്റുള്ളവരെ സുഖിപ്പിക്കുവാൻ
വേണ്ടി മാത്രം Facebook post ഇടുവാൻ താല്പരൃമില്ല…I am sorry…
ഇവിടുത്തെ ചില സാംസ്കാരിക നായകന്മാരെ പോലെ
Nov, Dec മാസങ്ങളിൽ മാത്രം അഭിപ്രായം പറഞ്ഞ്, ചിലരെ
സുഖിപ്പിച്ച്, award നേടിയെടുക്കുവാൻ ഉദ്ദേശിക്കുന്നില്ല…(Jan യിലാണല്ലോ
Award പ്രഖൃാപനം..)പിന്നെ മുഴുവൻ വീട്ടിലും കക്കൂസുണ്ട് എന്നു
വീമ്പടിച്ചവർ സമയം കിട്ടുമെന്കിൽ വല്ല tribal area യിലെ
കോളനികൾ സന്ദർശിച്ചു comment ഇടൂ…

ഇനിയും ഇതുപോലെ എന്ടെ മനസ്സാക്ഷിക്കു ശരിയെന്നു
തോന്നുന്ന വിഷയങ്ങളിൽ അഭിപ്രായം പറയും…
നിങ്ങൾക്ക് അതിനോട് യോജിക്കാം, വിയോജിക്കാം….it is your choice…
Comment ഇടുന്ന മുഴുവൻ ആളുകൾക്കും നന്ദി…

You Can Hate Me Or You Can Love Me…
But You Can’t Ignore Me…
മലയാളികൾക്ക് സന്തോഷ് പണ്ഡിറ്റിനെ സ്നഹിക്കാം,
അല്ലെന്കിൽ വെറുക്കാം…പക്ഷേ അവർക്കൊരിക്കലും
അദ്ദേഹത്തെ മറക്കാനോ, അവഗണിക്കാനോ പറ്റില്ല…

(വാൽ കഷ്ണം….ചുമ്മാ ഒരു selfy ഇട്ട് , സിനിമ release ചെയ്യുന്ന
സമയത്ത് മാത്രം ലെെവിൽ വന്ന് എന്ടെ സിനിമ കാണൂ എന്നു
പറഞ്ഞ് Facebook ഉപയോഗിക്കുവാൻ എനിക്കു താൽപരൃമില്ല. .
പരമാവധി comments മറുപടി കൊടുക്കാറുമുണ്ട്..
പിന്നെ ലോകത്തിലെ എല്ലാ മനുഷൃന്മാരും നമ്മളെ പോലെ തന്നെ
ചിന്തിക്കണം, പ്രവർത്തിക്കണം എന്നു ആരും വാശി പിടിക്കരുത്…
All are separate individuals, with their own experience..OK..
പിന്നെ ഇതൊക്കെ ഒരു രസമായിട്ട് എടുക്ക് ഭായ്..അല്ല പിന്നെ..)

DONT MISS
Top