യുട്യൂബിനോട് മത്സരിക്കാന്‍ ‘ഫെയ്‌സ്ബുക്ക് വാച്ച്’

ഫെയ്‌സ്ബുക്ക് വാച്ച്

സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിംഗ് സൈറ്റ് ഏതെന്നചോദ്യം ആരോടുചോദിച്ചാലും യുട്യൂബ് എന്ന ഒറ്റ ഉത്തരമേ ഉള്ളു. 2005-ല്‍ ആരംഭിച്ച ഗൂഗിളിന്റെ ഈ സേവനത്തിന് വെല്ലുവിളിയാകാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മുന്‍നിരക്കാരായ ഫെയ്‌സ്ബുക്ക് ഈ മേഖലയില്‍ മത്സരത്തിന് എത്തുകയാണ്. യുട്യൂബിന് ബദലായി വാച്ച് എന്ന പേരില്‍ പുതിയ സേവനം അവതരിപ്പിക്കുകയാണ് ഫെയ്‌സ്ബുക്ക്.

ഫെയ്‌സ്ബുക്കില്‍ ബുധനാഴ്ച പ്രത്യക്ഷപ്പെട്ട ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത്. ടിവി ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഫെയ്‌സ്ബുക്ക് ആരംഭിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വാച്ച് അവതരിപ്പിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് വരുന്നത്. യുട്യൂബില്‍ ലഭ്യമാകുന്ന അതേ സേവനങ്ങളാണ് ലഭിക്കുന്നത്. സ്വന്തമായി വാച്ച്‌ലിസ്റ്റുകള്‍ തയ്യാറാക്കാനും പ്രിയപ്പെട്ട താരങ്ങളുടെയും പബ്ലിഷര്‍മാരുടെയും വീഡിയോകള്‍ പിന്‍തുടരാനും ഇതിലൂടെ സാധിക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കയിലെ ചുരുക്കം ചില ഫോളോവര്‍മാര്‍ക്കും വീഡിയോ നിര്‍മാതാക്കള്‍ക്കുമാണ് ഇത് ഇപ്പോള്‍ ഉപയോഗത്തിന് നല്‍കിയിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് സേവനം എന്ന് ലഭ്യമാക്കുമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. സ്വന്തമായി വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് 55 ശതമാനം റവന്യൂ ഷെയര്‍ ആണ് ഫേസ്ബുക്കിന്റെ വാഗ്ദാനം. വാച്ചിന് പരിഷ്‌കരണങ്ങള്‍ നടത്തിവരികയാണെന്നും ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്റ്ബര്‍ഗ് പറഞ്ഞു.

Introducing Watch

Posted by Facebook on Wednesday, August 9, 2017

DONT MISS
Top