അതിരപ്പിള്ളിയില്‍ യുഡിഎഫിന്റേത് ഇരട്ടത്താപ്പ്; കഴിഞ്ഞ ഭരണകാലത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയില്‍ യുഡിഎഫിന് ഇരട്ടത്താപ്പ്. തിരപ്പള്ളി പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്ന് കാട്ടി യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു ഇതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

അതിരപ്പള്ളി പദ്ധതിയുമായി ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കിയിരുന്നു. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയത്.

എന്നാല്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ അതിരപ്പള്ളി പദ്ധതിക്കായി യുഡിഫ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെന്നും 2011 മുതല്‍ 2015 വരെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇരുപത്തിയേഴ് തവണ വിവിധ യോഗങ്ങള്‍ ചേര്‍ന്നു. 2015 മാര്‍ച്ച് 19ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ അതിരപ്പിള്ളി പദ്ധതിക്കായി നീക്കങ്ങള്‍ നടത്തിയതിന്റെ രേഖകളാണ് പുറത്തുവന്നത്.

പദ്ധതി അനുമതി അവസാനിക്കുന്ന അവസാന കാലയളവായ 2015ല്‍ തന്നെയാണ് യു ഡി എഫ് സര്‍ക്കാര്‍ പദ്ധതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. പദ്ധതി സംസ്ഥാന ത്തിന് ഗുണകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭരണത്തില്‍ ഇരിക്കുമ്പോള്‍ അതിരപ്പള്ളി പദ്ധതിക്ക് വേണ്ടി ശ്രമം നടത്തുകയും പ്രതിപക്ഷത്താകുമ്പോള്‍ പദ്ധതിക്ക് എതിരെ വലിയ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ യു ഡി എഫിന്റെ ഇരട്ടത്താപ്പാണ് പുറത്തു വരുന്നത്.

DONT MISS
Top