“കേരള നമ്പര്‍ വണ്‍”, രാഷ്ടീയ മുതലെടുപ്പുകള്‍ക്കായുള്ള നീക്കങ്ങള്‍ കൊടുമ്പിരികൊണ്ടപ്പോള്‍ കേരളം നെഞ്ചേറ്റിയ പ്രൊഫൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചയാള്‍ ഇവിടെയുണ്ട്

മലയാളിക്ക് പ്രിയങ്കരമായ പ്രൊഫൈല്‍ ചിത്രം, സജിത് പ്രഭന്‍

ദേശീയ മാധ്യമങ്ങളില്‍ വന്ന കേരളാ സര്‍ക്കാര്‍ പരസ്യത്തിന്റെ ചുവടുപറ്റി മലയാളികള്‍ നെഞ്ചിലേറ്റിയി ക്യാമ്പയിനാണ് കേരള നമ്പര്‍ വണ്‍. ഇതിന്റെ ഭാഗമായി എല്ലാവരും ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റുകയും ചെയ്തു. എന്നാല്‍ പ്രൊഫൈല്‍ ചിത്രം മാറ്റാനായുള്ള ആപ്ലിക്കേഷന്‍ നിര്‍മിച്ചതാരെന്ന് പലര്‍ക്കുമറിയില്ല.

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ സജിത് പ്രഭനാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്ന സജിത് ഇടത് സഹയാത്രികനാണ്. പത്രത്തില്‍ പരസ്യം കണ്ടാണ് അതുപോലെയുള്ള ചിത്രം തയാറാക്കി ആപ്ലിക്കേഷനാക്കിയത്. എന്നാല്‍ സജിത്തുപോലും വിചാരിച്ചില്ല ഈ പ്രൊഫൈല്‍ ആപ്ലിക്കേഷന്‍ ഇത്രവലിയ വിജയമായി മാറുമെന്ന്.

ഇതുവരെ രണ്ടരലക്ഷത്തിലധികം പേര്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടുണ്ട്. സജിത്തിനും സുഹുത്തുക്കള്‍ക്കുമായി ഉപയോഗിക്കാനാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരുന്നതെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കകം ഏറ്റവു കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ച ആപ്ലീക്കേഷനെന്ന പ്രത്യേകതകളും ഇതിനുണ്ട്.

കേരളത്തെ ദേശീയ തലത്തില്‍ അപകീര്‍ത്തിപ്പെടുത്തനുള്ള ചില തല്‍പര കക്ഷികള്‍ക്ക് മുഖത്തേറ്റ അടിയായിരുന്നു പ്രൊഫൈല്‍ ചിത്രം മാറ്റിയുള്ള മലയാളികളുടെ പ്രതിഷേധം. കേരളത്തിന്റെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പായിരുന്നു അത്. അതിനിടയിലും ചില ഉത്തരേന്ത്യന്‍ പ്രേമികള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വാദങ്ങളുമായി രംഗത്തുണ്ടെങ്കിലും മലയാളികളുടെ ഒത്തൊരുമയില്‍ വിള്ളല്‍ വീഴ്ത്താനിവര്‍ക്കായില്ല.

DONT MISS
Top