ഇന്റര്‍നെറ്റ് വഴി പണം തട്ടിപ്പ്; രാജസ്ഥാനില്‍ ബിജെപി നേതാവിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍

ഷഹില്‍ രാജ്പാല്‍

ജയ്പൂര്‍: ഇന്റര്‍നെറ്റിലൂടെ വ്യജ കോളുകള്‍ ചെയ്ത് പണം തട്ടിയ കേസില്‍ ബിജെപി നേതാവിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍. രാഥേ ശ്യാമിന്റെ കൊച്ചുമകന്‍ ഷഹില്‍ രാജ്പാല്‍ ആണ് അറസ്റ്റിലായത്. എസിബി ഉദ്യോഗസ്ഥന്‍ എന്ന വ്യജേന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടകേസില്‍ രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയാണ് ഷാഹിലിനെ അറസ്റ്റ് ചെയ്തത്.

പൊതുജനാരോഗ്യ എന്‍ജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരെയാണ് ഷഹില്‍ സമീപിച്ചത്. പല ഉദ്യോഗസ്ഥരില്‍ നിന്നും 1.5 ലക്ഷം രൂപ ഇയാള്‍ വാങ്ങിയിട്ടുണ്ട്. ഫെബ്രുവരി മുതല്‍ പൊലീസ് പ്രതിയുടെ പിന്നാലെയായിരുന്നു. ജയ്പൂരിലെ എംഎല്‍എ ക്വാട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റ് വഴി വ്യാജ കോളുകള്‍ വിളിച്ചു പണം തട്ടുന്നതു സബന്ധിച്ച കേസുകള്‍ രാജസ്ഥാനില്‍ ആദ്യത്തെതാണെന്നും എസിബി ഐജി സച്ചിന്‍ മിത്തല്‍ പറഞ്ഞു.

DONT MISS
Top