കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് വൈറലാകുന്നു

കൊച്ചി : ഐഎസ്എല്‍ അഞ്ചാം സീസണിലെ പോരാട്ടത്തിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ അറിയിച്ച് ഒരു കൂട്ടം ആരാധകര്‍ പുറത്തിറക്കിയ തീം സോംഗ് വൈറലാകുന്നു. മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സാണ് തീം സോംഗ് തയ്യാറാക്കിയത്.

ഓയേ ഓയേ ഓയേ ഹോ എന്നു തുടങ്ങുന്നതാണ് തീം സോംഗ്. ടീം ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറും ടീമിലെ പ്രമുഖ കളിക്കാരുമെല്ലാം തീം സോംഗില്‍ രംഗത്തെത്തുന്നു.

ടീമിന് ആര്‍പ്പുവിളിയും അഭിവാദ്യവുമായി ഗ്യാലറി നിറയുന്ന മഞ്ഞപ്പടയുടെ ആരാധകരും തീം സോംഗിന്റെ ആവേശം ഉയര്‍ത്തുന്നു. കഴിഞ്ഞദിവസം യൂട്യൂബില്‍ പുറത്തിറങ്ങിയ വീഡിയോ ഇതിനകം തന്നെ പതിനായിരത്തിലേറെ പേരാണ് കണ്ടുകഴിഞ്ഞത്.

DONT MISS
Top