യുവേഫ സൂപ്പര്‍കപ്പ് കിരീടം റയലിന്; വീഴ്ത്തിയത് മാഞ്ചസ്റ്ററിനെ

മാസിഡോണിയ: തങ്ങള്‍ സൂപ്പര്‍ ആണെന്ന് റയല്‍ മാഡ്രിഡ് വീണ്ടും തെളിയിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് സ്പാനിഷ് ലാലിഗ ചാമ്പ്യന്‍മാര്‍ യുവേഫ സൂപ്പര്‍ കപ്പിലും മുത്തമിട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം.

ഇരുപത്തിനാലാം മിനിട്ടാല്‍ കാസെമിറോ അമ്പത്തിരണ്ടാം മിനിട്ടില്‍ ഇസ്‌കോ എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്. റൊമേലു ലുക്കാക്കുവിന്റെ വകയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആശ്വാസഗോള്‍.

റയലിന്റെ നാലാം സൂപ്പര്‍ കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീടവുമാണിത്. കഴിഞ്ഞ വര്‍ഷം സെവിയയെ തോല്‍പ്പിച്ചായിരുന്നു റയലിന്റെ കിരീട നേട്ടം.

ഇതോടെ ഈ വര്‍ഷം കിരീട നേട്ടങ്ങള്‍ മൂന്നായി ഉയര്‍ത്താന്‍ റയിലിനും കോച്ച് സിദാനും ആയി. നേരത്തെ ലാലിഗ കിരീടവും ചാമ്പ്യന്‍സ് ലീഗി കിരീടം എന്നിവയും റയല്‍ സ്വന്തമാക്കിയിരുന്നു.

DONT MISS
Top