ഉന്നം തെറ്റിയില്ല..! ബൈക്കിലെത്തിയ കുഞ്ചോക്കോയുടെ നെഞ്ചത്ത് തേങ്ങ കൃത്യം കൊണ്ടു (വീഡിയോ കാണാം)

കുഞ്ചാക്കോ ബോബന്‍

സദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുമ്പോള്‍ ചിത്രത്തിലെ ഒരുഭാഗത്തിന്റെ ചിത്രീകരണരംഗം ശ്രദ്ധേയമായിരിക്കുകയാണ്.

ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബന്‍ തേങ്ങയേറ് കൊണ്ട് വീഴുന്ന രംഗത്തിന്റെ മേക്കിംഗ് വീഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്. ചിത്രത്തില്‍ കൗട്ട ശിവന്‍ എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ബൈക്കില്‍ വരുന്ന താരത്തിന്റെ നെഞ്ചിലേക്ക് തേങ്ങ വീഴുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നതാണ് രംഗം.

രംഗങ്ങള്‍ താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിലേറെ ആളുകളാണ് വീഡിയോ കണ്ടത്. അപകടം നിറഞ്ഞ ഈ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് കൈകാര്യം ചെയ്യാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും സ്വയം ചെയ്യാമെന്ന താല്‍പര്യവുമായി താരം മുന്നോട്ട് വരികയായിരുന്നു.

കുഞ്ചാക്കോ ബോബനെ കൂടാതെ ചെമ്പന്‍ വിനോദ്, സൂരാജ് വെഞ്ഞാറമൂട്, മണികണ്ഠന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Varnyathil Ashanka Scene Shoot

Scene Shoot in Varnyathil Ashanka Thank you Sidharth Bharathan For #KavttaShivan

Posted by Kunchacko Boban on Tuesday, August 8, 2017

DONT MISS
Top