വണ്‍ പ്ലസ് 5 ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി

വണ്‍ പ്ലസ് 5

നിലവില്‍ ലഭിക്കുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണുകളിലൊന്ന് എന്ന് വിളിക്കാവുന്ന വണ്‍ പ്ലസ് 5 ന്റെ ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി. സ്വര്‍ണ നിറമുള്ള പുറംകവറാണ് ലിമിറ്റഡ് എഡിഷന് നല്‍കിയിരിക്കുന്നത്. ആദ്യം ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കുശേഷം പഴയ രണ്ട് കളറുകളില്‍ മാത്രമാണ് ഫോണ്‍ പുറത്തിറക്കുക.

വെറും 7.25 മില്ലീമീറ്റര്‍ കനവും 153 ഗ്രാം മാത്രം കനവുമുള്ള ഫോണില്‍ 2.5ഡി 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 835 എന്ന കരുത്തനായ പ്രൊസസ്സറാണ് വണ്‍പ്ലസ് 5ന്റെ ജീവന്‍. 20 മെഗാ പിക്‌സല്‍ ഇരട്ട ക്യാമറകളും മുന്നില്‍ 16 മെഗാ പിക്‌സല്‍ ക്യാമറയും ഡിഎസ്എല്‍ആര്‍ നിലവാരത്തില്‍ ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. 8ജിബി റാമും ഇരട്ട ക്യാമറയുടെ മികവും ഫോണിനെ മറ്റൊരു തലത്തിലെത്തിക്കുന്നു. 38,000 രൂപയ്ക്കടുത്താണ് വില.

വാങ്ങിയ ഉപഭോക്താക്കള്‍ക്കെല്ലാം ഫോണിനേപ്പറ്റി നല്ലതുമാത്രമേ പറയാനുള്ളൂ. ഗൂഗിളിന്റെ പിക്‌സലും ആപ്പിള്‍ ഐഫോണ്‍ 7ഉം സാംസങ്ങ് ഗ്യാലക്‌സി 8ഉം ആണ് വണ്‍പ്ലസിന്റെ എതിരാളികള്‍. എതിരാളികളേക്കാള്‍ ഒരുപടി മുന്നില്‍ വണ്‍പ്ലസിനെ നിര്‍ത്തുന്നത് വിലതന്നെയാണ്. മറ്റ് ഫോണുകള്‍ വാങ്ങുന്ന പണത്തിന്റെ പകുതി മുടക്കിയാല്‍ വണ്‍ പ്ലസ് 5 പോക്കറ്റിലെത്തും.

DONT MISS
Top