ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും ‘പന്നിപ്പനി’; താരത്തിന് ഫ്രണ്ട്ഷിപ്പ് ഡേ ‘സ്‌പെഷ്യല്‍ ഗിഫ്റ്റ്’ നല്‍കി ഷാരൂഖ് ഖാന്‍

ആമിര്‍ ഖാന്‍, കിരണ്‍ റാവു

ആമിര്‍ ഖാനും ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവിനും പന്നിപ്പനി. സത്യമേവജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ് ദാന ചടങ്ങിനിടെ വീഡിയോ മെസേജിലൂടെയാണ് പന്നിപ്പനി പിടികൂടിയ കാര്യം ആമിര്‍ വെളിപ്പെടുത്തിയത്. മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്ന് വീഡിയോ മെസേജില്‍ ആമിര്‍ പറഞ്ഞു.

വേദിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, നിത അംബാനി, ആമിറിന്റെ സുഹൃത്തുകൂടിയായ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഉണ്ടായിരുന്നു. ആമിറിന്റെ അസാന്നിദ്ധ്യത്തില്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിറഞ്ഞു നിന്നത് ഷാരൂഖായിരുന്നു. ആമിറിനുള്ള ഫ്രണ്ട്ഷിപ്പ് ഡേ സ്‌പെഷ്യല്‍ ഗിഫ്റ്റായിരുന്നു ചടങ്ങില്‍ ഷാരൂഖ് ഖാന്റെ സാന്നിദ്ധ്യം.

എച്ച്1എന്‍1 ഇന്‍ഫഌവന്‍സ വൈറസാണ് പന്നിപ്പനി പടര്‍ത്തുന്നത്. ജനുവരിക്ക് ശേഷം മഹാരാഷ്ട്രയില്‍ 250 ഓളം പന്നിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗത്തില്‍ നിന്നും സുഖം പ്രാപിക്കാന്‍ എത്ര ദിവസം വേണ്ടിവരുമെന്ന് വ്യക്തമല്ല. ഇരുവരും ഒരാഴ്ചയോളം വിശ്രമത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top