385 കോടി മുടക്കിയ മംഗള്‍യാന്‍ പദ്ധതി ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് ജി മാധവന്‍ നായര്‍; വിമര്‍ശനം ‘അഗ്നിപരീക്ഷകള്‍’ എന്ന ആത്മകഥയില്‍

ജി മാധവന്‍ നായര്‍

കോട്ടയം: മംഗള്‍യാന്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന വിമര്‍ശനവുമായി ജി മാധവന്‍ നായര്‍ രംഗത്ത്. 385 കോടിരൂപ മുടക്കിയ പദ്ധതിയുടെ പ്രയോജനം ലഭിച്ചുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഐഎസ്ആര്‍ ഒയുടെ തലപ്പത്തിരിക്കുന്നവര്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി ഗിമ്മിക്കുകളാണ് പ്രയോഗിക്കുന്നതെന്നും മാധവന്‍ നായര്‍ തുറന്നടിക്കുന്നു. അഗ്‌നിപരീക്ഷകള്‍ ഏന്ന തന്റെ ആത്മകഥയിലാണ് മാധവന്‍ നായര്‍ ഐഎസ്ആര്‍ഒയുമായി ബന്ധിപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

രാജ്യം കൊട്ടിഘോഷിച്ച് നടപ്പാക്കിയ മംഗള്‍യാന്‍ പദ്ധതികൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നാണ് മുന്‍ ഏെ.ഏസ്.ആര്‍.ഒ ചെയര്‍മാന്‍ കൂടിയായ ജി.മാനധവന്‍ നായര്‍വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ച പുറത്തിറങ്ങാന്‍ പോകുന്ന തന്റെ ആത്മകഥയിലാണ് 385 കോടി മുടക്കിയ പദ്ധതികൊണ്ട് കാര്യമായ ഫലം ലഭിച്ചില്ലെന്ന് മാധവന്‍ നായര്‍പറയുന്നത്. മംഗള്‍യാന്‍ വിക്ഷപിച്ചപ്പോള്‍ അതില്‍ പത്ത് കിലോഗ്രാമില്‍ താഴെ ഭാരമുള്ള പേലോഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത്രയും പ്രയത്‌നവും സാമ്പത്തിക സമയവുംചിലവഴിച്ചിട്ടും യാതൊരു പ്രയോജനവും ലഭിച്ചില്ല. മംഗള്‍യാനില്‍ ആകെയുണ്ടായിരുന്നത് ഒരു ക്യാമറയും ചന്ദ്രയാനില്‍ നിന്നും ബാക്കി വന്ന മൂന്ന് ഉപകരണങ്ങളുംമാത്രമായിരുന്നു. വ്യക്തമായ ചിത്രങ്ങള്‍ ഏടുക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും മാധവന്‍ നായര്‍ പറയുന്നു.

ചൊവ്വാ ദൗത്യവും 38 ഉപഗ്രങ്ങള്‍ വിക്ഷേപിക്കലുമൊക്കെ ഐഎസ്ആര്‍ ഒയുടെ തലപ്പത്തിരിക്കുന്നവരുടെ ഗിമ്മിക്കുകളാണെന്നും. ഇത് മാധ്യമ ശ്രദ്ധയ്ക്ക്വേണ്ടി മാത്രമാണെന്നും മാധവന്‍ നായര്‍ വിമര്‍്ശിക്കുന്നു. ചാന്ദ്രയാനുമായി തട്ടിച്ച് നോക്കിയാല്‍ മംഗള്‍യാന്‍ കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ല. ഇത് താന്‍ നടപ്പാക്കിയ ദൗത്യങ്ങള്‍ അട്ടിമറിച്ചത് മൂലമാണെന്നും മാധവന്‍നായര്‍ തുറന്ന് പറയുന്നുണ്ട്. 408 പേജ് വരുന്ന ആത്മകഥയില്‍ ചാരക്കേസിന് പിന്നിലെ കള്ളക്കളികളെ കുറിച്ചും വെളിപ്പെടുത്തലുകളുണ്ട്.

DONT MISS
Top