‘കഷ്ണങ്ങളാക്കിയ മുഖം, ഉന്തിയ കണ്ണുകള്‍’; ശരീരത്തില്‍ അദ്ഭുതങ്ങള്‍ തീര്‍ത്ത് ഒരു മെയ്ക്കപ് ആര്‍ട്ടിസ്റ്റ്; ചിത്രങ്ങള്‍

ഒട്ടാവ: ബോഡി പെയിന്റിങിന്റെ വ്യത്യസ്ത തലങ്ങള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഒരു മെയ്ക്ക്പ് ആര്‍ട്ടിസ്റ്റ്. ‘കഷ്ണങ്ങളാക്കിയ മുഖവും ഉന്തി വരുന്ന കണ്ണുമെല്ലാം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. കാനഡയിലെ വാന്‍കൗവര്‍ സ്വദേശിനിയായ മെയ്ക്കപ് ആര്‍ട്ടിസ്റ്റാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്.

സ്‌കൂള്‍ ടീച്ചറായിരുന്ന മിമി ചോയിയാണ് കഥയിലെ താരം. കണ്ണുകളെ വിസ്മയിപ്പിക്കുന്ന മായക്കാഴ്ചയാണ് ഈ 31 കാരിയുടെ സൃഷ്ടികളില്‍ അധികവും. മെയ്ക്കപിന് ഉപയോഗിക്കുന്ന ക്രീമുകളും മറ്റും ഉപയോഗിച്ചാണ് മിമിയുടെ വരകളും മറ്റും. ആദ്യം സ്വന്തം ശരീരത്തിലായിരുന്നു വരകള്‍. ഇപ്പോള്‍ മോഡലായി ചിലര്‍ എത്തുന്നു. മിമിയുടെ വരകളില്‍ ആകൃഷ്ടരായി നിരവധിയാളുകളാണ് ഈ കലാകാരിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഏകദേശം 280,000 ഫോളോവേഴ്‌സാണ് മിമിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

വായിച്ച് നേടിയ അറിവില്‍ നിന്നുമാണ് ഇത്തരത്തിലൊരു മേഖലയിലേക്ക് കടന്നതെന്ന് മിമി പറയുന്നു. മനസില്‍ തോന്നിയ ചില ഐഡിയകള്‍ റിയല്‍ ലൈഫില്‍ എങ്ങനെ പ്രയോഗിക്കാമെന്ന് ചിന്തിച്ചു. അതില്‍ നിന്നുമാണ് ഈ മേഖലയിലേക്ക് കടന്നു വന്നതെന്നും മിമി പറയുന്നു. അധികമാളുകളേയും അദ്ഭുതപ്പെടുത്തിയത് മിമിയുടെ ‘സ്ലൈസഡ് ഫെയ്‌സാ’ണ്. ബ്ലാക്ക് ആന്‍ഡ് ലൈറ്റ് കളറുകള്‍ ഉപയോഗിച്ചാണ് മിമിയുടെ വരകള്‍. ബ്ലാക്ക് കളര്‍ ആഴത്തിലും ലൈറ്റ് കളറുകള്‍ അരുകുകള്‍ക്കും നല്‍കുമെന്നും മിമി പറയുന്നു.

DONT MISS
Top