2500 കോടി രൂപ വിറ്റുവരവുണ്ടായിട്ടും ബാബ രാംദേവ് ശമ്പളം നല്‍കുന്നില്ല; പതഞ്ജലി കമ്പനി മേധാവി രാജി വെച്ചു

ദില്ലി: സൗജന്യ സേവനം പറ്റില്ലെന്ന് വ്യക്തമാക്കി പതഞ്ജലി മുന്‍ കമ്പനി മേധാവി എസ്‌കെ പാത്ര സ്ഥാനം രാജി വെച്ചു. പതഞ്ജലി ആയുര്‍വേദ് ലിമിറ്റിഡിന്റെ സിഇഒ യായും പതഞ്ജലി ഫുഡ് പാര്‍ക്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നതിന് യോഗ ഗുരു ബാബ രാംദേവ് മികച്ച പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ എസ്‌കെ പാത്ര കമ്പനിയില്‍ ജോലി ചെയ്തത്. തുടക്കത്തില്‍ 317 കോടിയായിരുന്ന പതഞ്ജലിയുടെ വിറ്റുവരവ് പാത്ര സിഇഒ ആയിരുന്ന സമയത്താണ് 2500 കോടിയിലേക്ക് ഉയരുന്നത്.

എന്നാല്‍ പിന്നീട് രാംദേവ് വാഗ്ദാനം പിന്‍വലിക്കുകയായിരുന്നുവെന്നും രണ്ട് പദവികള്‍ക്കും ശമ്പളം നല്‍കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായി എസ്‌കെ പാത്ര പറയുന്നു. സ്ഥാപനത്തിന് വേണ്ടി സൗജന്യ സേവനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ പാത്ര ഇത് എതിര്‍ക്കുകയും സ്ഥാപനത്തില്‍ നിന്ന് രാജി വെക്കുകയുമായിരുന്നു.

DONT MISS
Top