“ബാഴ്‌സലോണ..നന്ദി”, നെയ്മറുടെ വീഡിയോ ബാര്‍സാ ആരാധകര്‍ക്ക് വേദനയാകുന്നു; മെസ്സി ജീവിച്ചിരിക്കുന്നതില്‍വച്ച് ഏറ്റവും മികച്ച കളിക്കാരനാണെന്നും താരം

നെയ്മര്‍

ബാഴ്‌സലോണയോട് വിടപറഞ്ഞ താരം തന്റെ ബാഴ്‌സാ ആരാധകര്‍ക്ക് നന്ദി പറയുന്ന വീഡിയോ പുറത്തുവന്നു. വാര്‍ത്ത പുറത്തുവന്നപ്പോഴും പിന്നീട് ക്ലബ് മാറുന്നത് സ്ഥിരീകരിച്ചപ്പോഴും പ്രതികരിക്കാതിരുന്ന നെയ്മര്‍ സ്വന്തം സോഷ്യല്‍ മീഡിയ പേജിലാണ് ബാഴ്‌സാ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്.

മെസ്സി, വാല്‍ഡസ്, സാവി, ഇനിയേസ്റ്റ, പുയോള്‍ എന്നവരുമൊക്കെയായി കളിയാരംഭിച്ചത് ഓര്‍ത്തെടുക്കുന്ന നെയ്മര്‍ പുതിയ തീരുമാനത്തെ വെല്ലുവിളിയെന്നാണ് വിശേഷിപ്പിച്ചത്. ചെറിയ കാര്യങ്ങള്‍ വരെ എടുത്തുപറഞ്ഞ നെയ്മര്‍ മെസ്സിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.

ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മികച്ച ഒരു കളിക്കാരനൊപ്പം കളിക്കാന്‍ സാധിക്കുക എന്നതുതന്നെ ഒരു ബഹുമതിയാണ്. ജീവിതത്തില്‍ ഇനി മെസ്സിയേപ്പോലൊരാളെ കാണാന്‍ സാധിക്കില്ല. കളത്തിലും വെളിയിലും മെസ്സി തന്റെ സുഹൃത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പോര്‍ച്ചുഗീസ് ഭാഷയിലും നെയ്മര്‍ എടുത്തുപറഞ്ഞു.

എന്നാല്‍ തന്റെ പുതിയ ക്ലബ്ബായ പിഎസ്ജിയിലെ ആരാധകരോട് താന്‍ വരികയാണെന്നുപറഞ്ഞ് ആവേശം സൃഷ്ടിക്കുകയും ചെയ്തു നെയ്മര്. താന്‍ തന്നെ പിതാവിന്റെ വാക്കുകളെ ധിക്കരിച്ചാണ് ബാഴ്‌സ വിടുന്നത്. പിഎസ്ജിയിലെ ആരാധകര്‍ ആഗ്രഹിക്കുന്ന ടൈറ്റിലുകള്‍ നേടുകയാണ് ഉദ്ദേശം. അവര്‍ വെല്ലുവിളി നിറഞ്ഞ ഒരു കരിയര്‍ മുന്നോട്ടുവച്ചു. അത് താന്‍ സ്വീകരിച്ചു. അദ്ദേഹം പറഞ്ഞു.

നെയ്മര്‍ പുറത്തുവിട്ട വീഡിയോയില്‍ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതിനോടൊപ്പം നിരവധി മികച്ച കളി മുഹൂര്‍ത്തങ്ങളുമുണ്ട്. ഓരോ കളിക്കാരനുമൊപ്പം ചലവഴിച്ച നിമിഷങ്ങളും ആരാധകരുടെ ആവേശവും വീഡിയോയില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. ഏതാനും മണിക്കൂറുകള്‍കൊണ്ട് രണ്ട് കോടി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

DONT MISS
Top