“അത് മറക്കുകയോ പൊറുക്കുകയോ ഇല്ല; ഭൂതകാലം നിങ്ങളെ വേട്ടയാടുകതന്നെ ചെയ്യും”, ഗൗതമിയുടെ മലയാള ചിത്രം ‘ഇ’യുടെ പുതിയ ട്രെയിലര്‍ പുറത്ത്

ട്രെയിലറിലെ രംഗം

പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രമായ എസ്രയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികള്‍. ഹൊററിന് ഇതിന് മുമ്പും മലയാള സിനിമ ഇടം കൊടുത്തിട്ടുമുണ്ട്. ആകാശ ഗംഗ പോലെ ബോക്‌സോഫീസിനെ പിടിച്ച് കുലുക്കിയ ചിത്രങ്ങളും ഇവിടെയുണ്ടായി. ഇതേ സ്വീകരണം പ്രതീക്ഷിച്ച് ഇപ്പോള്‍ മറ്റൊരു ചിത്രം റിലീസിനൊരുങ്ങുകയാണ്, ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ സംഗീത് ശിവന്‍ അവതരിപ്പിക്കുന്ന ഇ. നടി ഗൗതമിയുടെ മടങ്ങിവരവുകൂടിയാവുകയാണ് ഈ ചിത്രം.

ചിത്രത്തിന്റെ നിര്‍മാതാവിന്റെ റോളാണ് ഇത്തവണ സംഗീത് ശിവന്. ചിത്രത്തിന്റെ കഥ രാഹുല്‍ ബജാജിനൊപ്പം എഴുതിയ അമിന്‍ സുരാനിയും സഹ നിര്‍മാതാവിന്റെ സ്ഥാനത്തുണ്ട്. തന്റെ എല്ലാ ചിത്രങ്ങളും പോലെ എസ്രയിലും മികച്ച സംഗീതം പുറത്തെടുത്ത രാഹുല്‍രാജാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

മനോജ് പിള്ള ക്യാമറയും അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാ സംവിധാനത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ കലാ സംവിധായകന്‍ മഹേഷ് ശ്രീധരനാണ്.

DONT MISS
Top